താമരശ്ശേരി: താമരശ്ശേ
രി ചമലിലുള്ള വാടക വീട്ടിൽ നിന്ന് കണ്ടെത്തിയത് മാരകായുധങ്ങളും കഞ്ചാവും. സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. പുനത്തിൽ മുഹമ്മദ് യാസിർ, ചമൽ വെണ്ടേക്കുംചാൽ കാപ്പാട്ടുമ്മൽ അശ്വിൻ, കൊക്കം പേരുമ്മൽ ഹരീഷ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ചമൽ വെണ്ടേക്കും ചാലിലെ ഒരു വാടക വീട്ടിൽ പോലീസ് നടത്തിയ റെയ്ഡിലാണ് കഞ്ചാവും മാരകായുധങ്ങളും കണ്ടെടുത്തത്. ലഹരി വിൽപ്പന നടക്കുന്നുണ്ടെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്നായിരുന്നു പരിശോധന.
ഇവർ കഴിഞ്ഞിരുന്ന വാടക വീട്ടിൽ നിന്നും കൊടുവാൾ, മയക്കുമരുന്ന് പാക്ക് ചെയ്യുന്നതിനായുള്ള പ്ലാസ്റ്റിക് കവർ, ത്രാസ്, 1.5 ഗ്രാം കഞ്ചാവ്, മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു. പ്രതികൾ ആക്രമണം നടത്താനായി കരുതിയിരുന്നതാകാം പിടിച്ചെടുത്ത കൊടുവാൾ എന്നാണ് താമരശ്ശേരി പോലീസിന്റെ നിഗമനം.
Tags:
THAMARASSERY