ബാലുശ്ശേരി:പനായിയിൽ മകൻ്റെ വെട്ടേറ്റ് അച്ഛൻ മരിച്ചു. ചാണോറ അശോകനാ (71)ണ് മകൻ സുധീഷിന്റെ വെട്ടേറ്റ് മരിച്ചത്.തിങ്കളാഴ്ച വൈകിട്ടാണ് സംഭവം.
അച്ഛനും മകനും മാത്രമാണ് വീട്ടിൽ താമസം.തിങ്കളാഴ്‌ച രാത്രിയായിട്ടും വീട്ടിൽ വെളിച്ചമൊന്നും കാണാത്തതിനെ തുടർന്ന് അയൽവാസികൾ വന്നുനോക്കിയപ്പോഴാണ് കിടപ്പുമുറിയിൽ മൃതദേഹം കാണുന്നത്. സുധീഷ് മാനസികാസ്വസ്ത്യം പ്രകടിപ്പിച്ചിരുന്നു. അച്ഛനും മകനും തമ്മിൽ തിങ്കളാഴ്‌ച രാവിലെ വഴക്കുണ്ടായിരുന്നു.
അശോകന്റെ ഭാര്യ ശോഭനയെ ഇളയ മകൻ സുമേഷ് 13 വർഷം മുമ്പ് വീട്ടിൽ വെട്ടിക്കൊലപ്പെടുത്തി തൂങ്ങി മരിച്ചിരുന്നു. ഇതിനു ശേഷം അശോകനും സുധീഷും മാത്രമാണ് വീട്ടിൽ താമസം.കൊലപാതകത്തിനു ശേഷം വീട് വിട്ടിറങ്ങിയ സുധീഷിനെ ബാലുശ്ശേരി പൊലീസ് നാട്ടുകാരുടെ സഹായത്തോടെ പിടികൂടി.