Covid -19 (കൊറോണ) യുമായി ബന്ധപ്പെട്ടു ഇന്ത്യയിൽ ആദ്യത്തെ ലോക്ക് ഡൌൺ പ്രഖ്യാപിച്ച് നമ്മളെ എല്ലാവരെയും വീട്ടിൽ ഇരുത്തിയിട്ട് 5 വർഷം ഇന്ന് പൂർത്തിയാകുന്നു . 2020 മാർച്ച് മാസം 22ന് തിങ്കൾ ആയിരുന്നു അത്.
നമ്മുടെ വേണ്ടപ്പെട്ടവർ ഉൾപ്പടെ കോടികണക്കിന് പേർ മരിച്ചു.കൊച്ചു കുട്ടികൾക്കു മൊബൈൽ സ്ഥിരം ഉപയോഗിക്കുവാൻ അനുവാദം കിട്ടി . 10 പേരെ മാത്രം പങ്കെടുപ്പിച്ചു വിവാഹം നടത്തുവാൻ സാധിച്ചു .ഉദ്‌ഘാടനം നടന്നാൽ ഒരിക്കലും അടയ്ക്കാത്ത സ്ഥാപനം എന്ന പേര് പല പോലീസ് സ്റ്റേഷനും നഷ്ട്ടപെട്ടു .
റേഷൻ അരി ഉപയോഗിക്കാനും , ചക്ക കൊണ്ട് നൂറു കണക്കിന് ഭക്ഷണം ഉണ്ടാക്കുവാനും മലയാളി പഠിച്ചു. കൂടാതെ ആർക്കും വേണ്ടാത്ത ചക്കകുരു കൊണ്ട് രുചികരമായ ഷേക്ക് വരെ ഉണ്ടാക്കി.
ലോകത്തിൽ ഒരു വിമാനം പോലും പറക്കാത്ത ദിവസം ഉണ്ടായിരുന്നു, എന്ന് പറഞ്ഞാൽ, നമ്മൾ ഇപ്പോൾ വിശ്വാസിക്കുമോ ?
ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ മാത്രം ഉച്ച വരെ തുറന്നു എന്ന് ഓർക്കാൻ പറ്റുമോ ?
ആ വർഷത്തെ പരിശുദ്ധ റമളാനിൽ ലോകത്തെ മസ്ജിദുകൾ പൂർണ്ണമായും അടച്ചിടുകയോ നാമമാത്രമായ വർ നമസ്ക്കരിക്കാൻ എത്തുകയോ ചെയ്തിരുന്ന കാലം.
ആ സമയത്താണ് സ്ത്രീ പുരുഷ ഭേദമെന്യേ വീടുകളിൽ ചെടി ചട്ടികളിൽ പല തരത്തിലുളള ചെടികൾ വച്ചു നട്ടുനനച്ചു വളർത്തിയത്.
ഒരു ഹർത്താലിന് വേണ്ടി കൊതിച്ച് അന്നത്തെ ദിവസം വീട്ടു കാരോടൊപ്പം ചിലവഴിക്കാൻ ആഗഹിച്ച മലയാളി മാസങ്ങളോളം വീട്ടിലിരുന്ന് മടുത്ത ആ കാലം...
Tags:
COVID