Trending

സ്കോപ്പ് സംഘടിപ്പിക്കുന്ന ലീഡ്&സ്പീക്ക് സർട്ടിഫിക്കറ്റ് കോഴ്സിന് ഇന്ന് തുടക്കമാവും.

എളേറ്റിൽ : എളേറ്റിൽ സ്കോപ്പിന്റെ അക്കാഡമിക് വിംഗായ SCOPE Centre for Training, Advanced Innovation & Research (STAIR) ന്റെ നേതൃത്വത്തിൽ നടക്കുന്ന LEAD&SPEAK സർട്ടിഫിക്കറ്റ് കോഴ്സിന്റെ ഒന്നാം ബാച്ചിന്റെ ക്ലാസുകൾ ഇന്ന് ആരംഭിക്കും.


പങ്കെടുക്കുന്ന ആളുകളെ നല്ല ലീഡർമാരായും നന്നായി പ്രസംഗിക്കുന്നവരായും  മാറ്റുക എന്ന ലക്ഷ്യത്തോടെ ഡിസൈൻ ചെയ്ത 9 മണിക്കൂർ നീണ്ടു നിൽക്കുന്ന കോഴ്സ് ആണിത്. പുതിയ കാലഘട്ടത്തിലെ ലീഡർമാർക്കു വേണ്ട ക്വാളിറ്റികൾ, ആൾക്കൂട്ടത്തിനു മുന്നിൽ പേടിയില്ലാതെ സംസാരിക്കാനുള്ള കഴിവ് സ്വായത്തമാക്കാനുള്ള ചില തന്ത്രങ്ങൾ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ടെക്നോളജി ഉപയോഗിച്ച് ലീഡർഷിപ്പ് സ്കിൽസും പബ്ലിക് സ്പീക്കിംഗ്  സ്കിൽസും മെച്ചപ്പെടുത്താനുള്ള വഴികൾ തുടങ്ങിയവ കോഴ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .

എളേറ്റിൽ പ്രദേശത്തെ  25 വനിതകളാണ്  ആദ്യ ബാച്ചിൽ പങ്കെടുക്കുന്നത്.2025 മാർച്ച് 23 മുതൽ ഏപ്രിൽ 6 നുള്ളിൽ 3 ദിവസങ്ങളിലായിട്ടാണ് പ്രോഗ്രാം നടക്കുന്നത്.

താൽപര്യമുള്ള സംഘടനകൾക്കും കൂട്ടായ്മകൾക്കും വേണ്ടി ബാച്ചുകളും കോഴ്സുകളും സ്കിൽ എൻഹാൻസ്മെന്റ് വർക്ക് ഷോപ്പുകളും സംഘടിപ്പിക്കാൻ സ്കോപ്പ് തയ്യാറാണെന്ന് ഭാരവാഹികൾ അറിയിച്ചു.
Previous Post Next Post
3/TECH/col-right