എളേറ്റിൽ:കഴിഞ്ഞ ദിവസം എളേറ്റിൽ ഓൺലൈൻ നൽകിയ പേഴ്സ് നഷ്ടപ്പെട്ടു വാർത്ത കണ്ടു ഉടമയെ തിരിച്ചറിഞ്ഞ് കളഞ്ഞു കിട്ടിയ പേഴ്സ് നൽകി കൊൽക്കത്ത സ്വദേശി മാതൃകയായി.
കോഴിക്കോട് കോടതി റോഡിൽ നിന്നുമാണ് കൊൽക്കത്ത സ്വദേശിയായ ഫാറൂഖിന് എളേറ്റിൽ വട്ടോളി സ്വദേശിയായ നാസറിന്റെ (ഷേഡ്) നഷ്ടപ്പെട്ട പേഴ്സ് ലഭിച്ചത്. പേഴ്സ് കിട്ടിയതു മുതൽ ഉടമയെ അന്വേഷിക്കുന്നതിനിടയിലാണ് വാർത്ത ശ്രദ്ധയിൽപ്പെട്ടതും തുടർന്ന് ഉടമയെ ബന്ധപ്പെട്ട് പേഴ്സ് തിരികെ നൽകിയതും.
Tags:
ELETTIL NEWS