Trending

ഷഹബാസിന്‍റെ മരണത്തില്‍ അഞ്ചു വിദ്യാർഥികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി.

താമരശ്ശേരി: എം.ജെ.ഹയർസെക്കണ്ടറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിന്‍റെ മരണത്തില്‍ അഞ്ചു വിദ്യാർഥികള്‍ക്കെതിരെ താമരശ്ശേരി പൊലീസ്.കൊലക്കുറ്റം ചുമത്തി.കുറ്റാരോപിതരായ വിദ്യാർഥികളെ ജുവനൈല്‍ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാക്കാനും നിർദേശം നല്‍കി.

കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെ വെള്ളിയാഴ്ച വൈകീട്ട് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടിരുന്നു. നഞ്ചക്ക് പോലുള്ള ആയുധം ഉപയോഗിച്ചാണ് വിദ്യാർഥിയെ ക്രൂരമായി മർദിച്ചത്. തലക്ക് സാരമായി പരിക്കേറ്റ താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകൻ മുഹമ്മദ് ഷഹബാസ് (15) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

മയ്യിത്ത് നിസ്ക്കാരം ഇന്ന് വൈകുന്നേരം 3.15 ന് ചുങ്കം ടൗൺ ജുമുഅത്ത് പള്ളിയിലും, പിന്നീട് കെടവൂർ മദ്രസ്സയിൽ പൊതു ദർശനത്തിന് വെക്കുന്നതുമാണ്.
Previous Post Next Post
3/TECH/col-right