കോഴിക്കോട് താമരശ്ശേരിയിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പത്താം ക്ലാസുകാരൻ മരിച്ച സംഭവത്തിൽ പ്രതികളെ വേഗം പിടികൂടിയിരുന്നതയി കോഴിക്കോട് റൂറൽ എസ്പി കെഇ ബൈജു. പ്രതികളെ പിടികൂടി രക്ഷിതാക്കൾക്കൊപ്പം ജുനൈൽ ജസ്റ്റിസ് ബോർഡിൽ ഹാജരാക്കിയെങ്കിലും ഇവരെ വീട്ടിലേക്ക് വിട്ടയച്ചെന്ന് കോഴിക്കോട് റൂറൽ എസ്പി പറയുന്നു. അഞ്ച് വിദ്യാർത്ഥികളെയാണ് പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നത്.
കുട്ടി അത്യാസന്ന നിലയിലാണെന്നും മരണപ്പെടാൻ സാധ്യതയുണ്ടെന്നും ജുനൈൽ ജസ്റ്റിസ് ബോർഡിനെ ബോധ്യപ്പെടുത്തിയിരുന്നു. എന്നാൽ പ്രതികളെ വിട്ടയക്കാൻ ബോർഡ് തീരുമാനിക്കുകയായിരുന്നു. ഇന്നു 11 മണിക്ക് വീണ്ടും പ്രതികൾ ഹാജർ ആകുമെന്ന് കോഴിക്കോട് റൂറൽ എസ്പി പറഞ്ഞു. പോലീസ് നിയമപരമായി ആവുന്നത് എല്ലാം ചെയ്യുമെന്ന് എസ്പി കെ.ഇ ബൈജു പറഞ്ഞു. പ്രതികകളുടെ വീട്ടിൽ പരിശോധന നടത്തി. ഗുഢാലോചനയിൽ മുതിർന്നവർ ഉണ്ടോ എന്ന് അന്വേഷിക്കും. മുതിർന്നവർ ഉൾപ്പെട്ടു എങ്കിൽ അവരെ പ്രതി ആക്കുമെന്ന് എസ്പി വ്യക്തമാക്കി.
ആയുധം ഉപയോഗിച്ചായിരുന്നു ആക്രമണം. പോലീസ് കേസിന്റെ ഗൗരവം ജുനൈൽ ജസ്റ്റിസ് ബോർഡ് നെ അറിയിച്ചു. ബാക്കി തീരുമാനം ഇന്ന് ജുനൈൽ ജസ്റ്റിസ് ബോർഡ് എടുക്കുമെന്ന് എസ്പി പറഞ്ഞു. കുട്ടികൾ നിയമ ലംഘനം നടത്തിയെന്ന് കോഴിക്കോട് റൂറൽ എസ്പി കെഇ ബൈജു പറഞ്ഞു. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് മുഹമ്മദ് ഷഹബാസ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇന്ന് പുലർച്ചെ 12.30ഓടെയാണ് മരണം സ്ഥിരീകരിച്ചത്.
ഫെയർവെൽ ആഘോഷവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ട്യൂഷൻ സെന്ററിലെ ഫെയർവെൽ പാർട്ടിക്കിടെ ആയിരുന്നു സംഘർഷമുണ്ടായത്. സംഘർഷൽത്തിൽ ഷഹബാസിന് ഗുരുതരമായി പരുക്കേറ്റിരുന്നു. ട്യൂഷൻ സെന്ററിലെ വിദ്യാർത്ഥി അല്ലാത്ത ഷഹബാസിനെ, കൂട്ടുകാർ ചേർന്ന് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. തലച്ചോറിന് 70% ക്ഷതം ഏറ്റ കുട്ടി കോമയിലായിരുന്നു. സംഭവത്തിൽ കൂടുതൽ പേരെ സംഭവത്തിൽ കസ്റ്റഡിയിലെടുക്കും. മുഹമ്മദ് ഷഹബാസിനെ മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
കടപ്പാട്:24News
Tags:
KOZHIKODE