Trending

മരണം:കെ.മുഹമ്മദ് ഈസ (68)

ദോഹ: ഖത്തറിലെ പ്രമുഖ മലയാളി വ്യവസായിയും മലപ്പുറം കുറ്റിപ്പുറം സ്വദേശിയുമായ കെ. മുഹമ്മദ് ഈസ (68) അന്തരിച്ചു. ന്യൂമോണിയ ബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആശുപത്രിയിലായിരുന്നു മരണം. 

അലി ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ജനറല്‍ മാനേജറും ഖത്തര്‍ കെഎംസിസി സീനിയര്‍ വൈസ് പ്രസിഡന്റും നിരവധി സംഘടനകളുടെ ഭാരവാഹിയുമാണ്. പൂനൂർ ഹെൽത്ത്കെയർ ഫൗണ്ടേഷൻ മുഖ്യ രക്ഷാധികാരി ആണ്.

ഫുട്​ബാൾ സംഘാടകനും, മാപ്പിളപ്പാട്ട്​ ഗായകനും ആസ്വാദകനുമെന്ന നിലയിൽ നാലു പതിറ്റാണ്ടിലേറെ കാലം ഖത്തറിലെയും, കേരളത്തിലെയും കലാകായിക രംഗത്തെ സജീവ സാന്നിധ്യമായി നിറഞ്ഞു നിന്നാണ്​ വിടവാങ്ങൽ.

1976ൽ തൻെറ 19ാം വയസ്സിൽ കപ്പൽ കയറി ഖത്തറിലെത്തി പ്രവാസ ജീവിതത്തിന്​ തുടക്കം കുറിച്ച മലയാളികളുടെ സ്വന്തം ഈസക്ക പ്രവാസത്തിൻെറ അരനൂറ്റാണ്ടിലേക്ക്​ പ്രവേശിക്കവെയാണ്​ ഇന്ന് രാവിലെ അന്തരിച്ചത്​.

മലപ്പുറം വളാഞ്ചേരി മൂടാൽ സ്വദേശിയാണ്​.പാലക്കാട് മേപ്പറമ്പ് സ്വദേശി നസീമയാണ് ഭാര്യ. മക്കൾ: മക്കൾ: നജ്‌ല, നൗഫൽ, നാദിർ, നമീർ.
Previous Post Next Post
3/TECH/col-right