കേരള സോഫ്റ്റ് ടെന്നീസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പെരുമണ്ണ ദി വൈറ്റ് സ്കൂൾ ഇന്റർനാഷണലിൽ സംഘടിപ്പിച്ച സംസ്ഥാന സോഫ്റ്റ് ടെന്നീസ് ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ വിഭാഗത്തിൽ കോഴിക്കോടും ജൂനിയർ വിഭാഗത്തിൽ പാലക്കാടും ജേതാക്കളായി. സബ് ജൂനിയറിൽ മലപ്പുറവും ജൂനിയറിൽ തൃശൂരും രണ്ടാം സ്ഥാനം നേടി. പാലക്കാടും തിരുവനന്തപുരവും ഇരു വിഭാഗങ്ങളിലും മൂന്നാം സ്ഥാനം കരസ്ഥമാക്കി.
കേരള സോഫ്റ്റ് ടെന്നീസ് അസോസിയേഷൻ സെക്രട്ടറി പി. ഷഫീഖ് ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. ജോസഫ് പോർത്തൂർ അധ്യക്ഷത വഹിച്ചു. ഫിറോസ് തേറത്ത്, ഡേവിഡ് മാർട്ടിൻ, ഡാനിഷ് മൂസ, ഷാരോൺ വി തോമസ്, ആഷിൽ റഹ്മാൻ, എസ്. ശിവ ഷണ്മുഖൻ എന്നിവർ സംസാരിച്ചു.
Tags:
SPORTS