പന്നിക്കോട്ടൂർ: പന്നിക്കോട്ടൂർ ഗവൺമെന്റ് എൽ പി സ്കൂൾ വാർഷികാഘോഷം ജിൽ ജിൽ 2025 വിദ്യാർഥികളുടെ വിവിധ കലാപരിപാടികളോടെ സമാപിച്ചു. ഇതോടൊപ്പം സർവീസിൽ നിന്ന് വിരമിക്കുന്ന പി ടി സി എം വിലാസിനിക്ക് യാത്രയയപ്പും നൽകി. ചടങ്ങ് നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജൗഹർ പൂമംഗലം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ജസീല മജീദ് അധ്യക്ഷയായി.
ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിഹാന രാരപ്പക്കണ്ടി, ഫോക്ലോർ അക്കാദമി അവാർഡ് ജേതാവ് ശ്രീനിഷ കൂടത്തായി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി കെ സുനിൽകുമാർ, ചേളന്നൂർ ബി.പി.സി ഡോ. അഭിലാഷ് കുമാർ, ഹെഡ്മിസ്ട്രസ് പി കെ സുമ,ടി പി അജയൻ, കെ കെ നീന എന്നിവർ സംസാരിച്ചു.
പിടിഎ പ്രസിഡണ്ട് എൻ കെ ഇർഷാദ് സ്വാഗതവും,ഒ.പി. മുഹമ്മദ് നന്ദിയും പറഞ്ഞു.
Tags:
EDUCATION