പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ജാഗ്രതസമിതിയുടെയും സൈക്കോസോഷ്യൽ സർവീസിന്റെയും സംയുക്താഭിമുഖ്യത്തിൽ ക്രിയാത്മക കൗമാരം: കരുത്തും കരുതലും എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
പരിപാടി എ.വി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സിറാജുദ്ദീൻ പന്നിക്കോട്ടൂർ അദ്ധ്യക്ഷനായി. ഡോ. റംസൽ തട്ടാരക്കൽ ക്ലാസിനു നേതൃത്വം നൽകി. കെ അബ്ദുസലീം, വി അബ്ദുൽ സലീം എന്നിവർ ആശംസകൾ നേർന്നു.
സി. ലക്ഷ്മിഭായ് സ്വാഗതവും, സിഷ ഫിലിപ്പ് നന്ദിയും പറഞ്ഞു.
Tags:
EDUCATION