എളേറ്റിൽ:പരപ്പൻ പൊയിൽ - കാരക്കുന്നത്ത് റോഡ് പ്രവ്യത്തി ഏറ്റെടുത്ത ULCCS -യുടെ നേതൃത്വത്തിൽ പരപ്പൻ പൊയിലിൽ നിന്നും ലാൻഡ് മാർക്കിംഗ് ആരംഭിച്ചു.
നാലു പഞ്ചായത്തുകളെയും ഒരു മുനിസിപ്പാലിറ്റിയേയും ബന്ധിപ്പിക്കുന്ന പ്രധാന പാതയായ പരപ്പൻപൊയിൽ - കാരക്കുന്നത്ത് റോഡ് പ്രവൃത്തി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് ആവശ്യമായ പ്രവർത്തികളാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്.
എ. അരവിന്ദൻ, എൻ. സി. ഉസ്സയിൻ മാസ്റ്റർ, അയൂബ് ഖാൻ, എം. എ. ഗഫൂർ മാസ്റ്റർ, എം. എ. റസാഖ് മാസ്റ്റർ,കേരള റോഡ് ഫണ്ട് ബോർഡ് ഉദ്യോഗസ്ഥർ, പ്രവർത്തി ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപറേറ്റീവ് സൊസൈറ്റിയുടെയും (ULCCS), ജനപ്രതിനിധികളുടേയും, റോഡ് വികസന കമ്മിറ്റി ഭാരവാഹികളുടേയും, പൊതുപ്രവർത്തകരുടേയും നേതൃത്വത്തിലാണ് സ്ഥലം അടയാളപ്പെടുത്തുന്ന പ്രവർത്തികൾ.
Tags:
ELETTIL NEWS