എളേറ്റിൽ:ഹെൽത്തി കേരള പരിശോധനയുടെ ഭാഗമായി കിഴക്കോത്ത് പഞ്ചായത്ത് ആരോഗ്യ വകുപ്പ് അധികൃതർ എളേറ്റിൽ വട്ടോളി, ചളിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധന നടത്തി. ഹോട്ടലുകളിൽ നിന്ന് പഴകിയ നെയ്ചോർ, ചിക്കൻ കറി, മയോണിസ് തുടങ്ങിയ സാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു.
ബേക്കറി,കൂൾബാർ സ്ഥാപനങ്ങളിൽ പരിശോധന നടത്തി കാലാവധി കഴിഞ്ഞ സാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കുകയും,നിരോധിത പ്ലാസ്റ്റിക് കവറുകൾ പിടിച്ചെടുത്ത് പിഴ ചുമത്തുകയും ചെയ്തു.
കാലാവധി വിവരങ്ങൾ ഇല്ലാത്ത സോഡാ പാനീയങ്ങൾ വിൽപ്പന നിർത്തിവെക്കാനും,സ്ഥാപനം വൃത്തിയാക്കി സൂക്ഷിക്കാനും, കുടിവെള്ള പരിശോധനകൾ നടത്താനും,ഹെൽത്ത് കാർഡ് ഇല്ലാത്തവർ ഭക്ഷണം സാധനങ്ങൾ കൈകാര്യം ചെയ്യരുതെന്നും നിർദ്ദേശം നൽകി.പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്നും,വീണ്ടും നിയമലംഘനം നടത്തിയാൽ സ്ഥാപനത്തിനെതിരെ ശക്തമായ നടപടികളെടുക്കുമെന്നും ഹെൽത്ത് ഇൻസ്‌പെക്ടർ അറിയിച്ചു.
പരിശോധനക്ക് ഹെൽത്ത് ഇൻസ്പെകർ ബിജു ബാലുശ്ശേരിയുടെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ വിനോദ് ,റാഹിലബീഗം എന്നിവർ പങ്കെടുത്തു.