എളേറ്റിൽ:കിഴക്കോത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ അഭിമുഖ്യത്തിൽ ക്യാൻസർ സ്ക്രീനിംഗ് നടത്തി.പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി. കെ.അബ്ദുറഹിമാൻ്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.സാജിദത്ത് ഉദ്ഘാടനം ചെയ്തു.
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപെഴ്സൺ ജസ്ന അസ്സയിൻ , വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ വഹീദ കയ്യലശ്ശേരി, ക്ഷേമകാര്യ സ്റ്റാൻസിംഗ് കമ്മറ്റി ചെയർമാൻ മംഗലങ്ങാട് മുഹമ്മദ് മാസ്റ്റർ, മെഡിക്കൽ ഓഫീസർ ഡോ. സുനിൽ കുമാർ,മെമ്പർമാരായ കെ.കെ. ജബ്ബാർ മാസ്റ്റർ,അബ്ദുൾമജീദ്, കെ മുഹമ്മദലി, റസീന ടീച്ചർ, ഹെൽത്ത് ഇൻസ്പെക്ടർ ബിജു ബാലുശ്ശേരി, ജൂനിയർ ഹെൽത്ത് ഇൻസ്പെകടർ വിനോദ് എന്നിവർ സംസാരിച്ചു.ആരോഗ്യ പ്രവർത്തകർ,ആശ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.