Trending

എസ് പി സി പാസ്സിങ് ഔട്ട് പരേഡ് നടത്തി.

പൂനൂർ: പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷം പരിശീലനം പൂർത്തീകരിച്ച സ്റ്റുഡന്റ് പോലീസ് കാഡറ്റുകളുടെ പാസ്സിങ് ഔട്ട് പരേഡ് സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ചു. വിശിഷ്ടാതിഥിയായി ബാലുശ്ശേരി എസ് ഐ എം സുജിലേഷ് സല്യൂട്ട് സ്വീകരിക്കുകകയും പരേഡ് പരിശോധിക്കുകയും ചെയ്തു. കാഡറ്റുകൾക്കുള്ള ഉപഹാര സമർപ്പണവും മെഡൽ വിതരണവും എസ് ഐ ടി  സജിൻ നിർവഹിച്ചു.

ഉണ്ണികുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ കെ അബ്ദുള്ള മാസ്റ്റർ, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം പി. സാജിത, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആനിസ ചക്കിട്ടകണ്ടി, ഖൈറുന്നിസ റഹീം, പി ടി എ പ്രസിഡണ്ട് എൻ അജിത്കുമാർ, ഗാർഡിയൻ എസ് പി സി പ്രസിഡണ്ട് വി വി രജീഷ്, എസ് എം സി ചെയർമാൻ ഷാഫി സക്കറിയ, ഹെഡ്മാസ്റ്റർ പി കെ മഹേഷ്, പ്രിൻസിപ്പാൾ ഡോ. ഇ എസ് സിന്ധു, എ വി മുഹമ്മദ് എന്നിവർ സല്യൂട്ട് സ്വീകരിച്ചു. 
ഡി ഐമാരായ പി കെ പ്രവീഷ്, പി അഭിഷ, മുൻ ഡി ഐമാരായ ടി വി മുഹമ്മദ് ജംഷിദ്, പി രാജൻ, സി പി ഒമാരായ പി പ്രശാന്ത് കുമാർ, കെ കെ നസിയ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post
3/TECH/col-right