നരിക്കുനി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കർഷകരുടെ കൃഷിയും ജീവനും ഭീഷണിയായ കാട്ടുപന്നികളെ നശിപ്പിക്കുന്നതിന് വേണ്ടി മൂന്ന് സോണുകളിലായി ജനകീയ കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിക്കുകയും അതിന്റെ ഭാഗമായി നരിക്കുനി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് ഏഴാം വാർഡ് എന്നീ മേഖലകൾ ഉൾപ്പെടുത്തി ജനകീയ കമ്മിറ്റിക്ക് രൂപം നല്കിയതിന്റെ ഭാഗമായി അടുക്കമല,എരഞ്ഞുകുന്നു മല എന്നിവിടങ്ങളിൽ ഷൂട്ടർ മാരുടെ നേതൃത്വത്തിൽ പന്നികളെ വെടിവെച്ചു കൊന്നു.
വാർഡ് മെമ്പർ ഉമ്മു സൽമ അധ്യക്ഷത വഹിച്ച ചടങ്ങിന് നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജൗഹർ പൂമംഗലം, മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്പി.എം. സന്തോഷ്കുമാർ, നരിക്കുനി വൈസ് പ്രസിഡണ്ട് സി.പി ലൈല സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മൊയ്തി നെരോത്ത്, സുബൈദ കൂടത്തൻ കണ്ടി, മെമ്പർമാരായ സി.കെ.സലിം,ചന്ദ്രൻ കെ.കെ, മടവൂർ ഗ്രാമപഞ്ചാത്ത് മെമ്പർ പി.കെ.ഇ ചന്ദ്രൻ ജനകീയ കമ്മിറ്റി ചെയർമാൻ എം.സി ഇബ്രാഹിം, കൺവീനർ അസീസ് കോട്ടക്കൽ, പി പി മുഹ്സിൻ, ജബ്ബാർ മാസ്റ്റർ അക്ഷയ കുമാർ സലിം നമ്പിടു കണ്ടി മുനീർ ടിപി ഇബ്രാഹിം പുതിയോട്ടിൽ, ടി സി അസീസ് എന്നിവർ പങ്കെടുത്തു.
Tags:
NARIKKUNI