2025 ന്റെ പുതുവത്സര ദിനത്തിൽ മങ്ങാട് എ യു പി സ്കൂളിലെ രണ്ടാം ക്ലാസ്സിലെ, ബെഡ് റിഡൻ വിദ്യാർത്ഥി "മൾട്ടിപ്പിൾ ഡിസെബിലിറ്റി"യായ K P റജ മറിയമോളെ സ്കൂളിലേക്ക് എത്തിച്ച് വിദ്യാർത്ഥികളും, അധ്യാപകരും, രക്ഷിതാക്കളും കൂടി ചേർന്നുള്ള ന്യൂയർ ഗിഫ്റ്റും, കുട്ടികൾ സ്വന്തമായി നിർമിച്ച ആശംസകാർഡുകളും കൈമാറി. വീട്ടുകാരോടൊപ്പം വന്ന റജ മറിയം, ആടിയും പാടിയും താളം പിടിച്ചും ആഘോഷത്തിൽ പങ്കെടുത്തത് റജ മറിയത്തിനും, സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും, രക്ഷിതാക്കൾക്കും,പുത്ത നുണർവ്വേകി.
ഇടയ്ക്കിടെ ചങ്ങാതിക്കൂട്ടം എന്ന പേരിൽ ക്ലാസിലെ കുട്ടികളും അധ്യാപകരും റജ മറിയത്തിന്റെ വീട് സന്ദർശിച്ചിരുന്നു.
പ്രസ്തുത ചടങ്ങിൽ പി.ടി.എ, വൈസ് പ്രസിഡണ്ട് ശ്രീകുമാറിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് മെമ്പർ ഖൈറുന്നി സ റഹീം ഉദ്ഘാടനം ചെയ്തു.
HM ഇൻചാർജ് AK ഗ്രിജീഷ് മാസ്റ്റർ സ്വാഗതവും,IED ഇൻ ചാർജ് K ഉമ്മർമാസ്റ്റർ മുഖ്യ പ്രഭാഷണവും, MPTA ചെയർപേഴ്സൺ ശരണ്യ,T P നദീറ ടീച്ചർ, T അബ്ദുൽ ജബ്ബാർ മാസ്റ്റർ, KR പ്രിയ ടീച്ചർ, P K ലൂണ ടീച്ചർ എന്നിവർ ആശംസയും നേർന്നു. നേതൃത്വം നൽകിയ BRC സ്പെഷ്യൽ എജുക്കേറ്റർ ജുബീന ടീച്ചറെ പ്രത്യേകം അഭിനന്ദിച്ചു. സ്റ്റാഫ് സെക്രട്ടറി PP ഖമറുൽ ഇസ്ലാം മാസ്റ്റർ കൃതജ്ഞതയും രേഖപ്പെടുത്തി.
Tags:
EDUCATION