കത്തറമ്മൽ:സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ പേരിൽ കത്തറമ്മലിൽ പ്രവർത്തിച്ചു വരുന്ന റിലീഫ് സെല്ലിന്റെ കീഴിൽ പുതുതായി സ്ഥാപിതമാകുന്ന എജ്യു മെഡി കെയർ ഹബിന്റെ ശിലാസ്ഥാപനം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി അവർകൾ നിവഹിക്കും.
പ്രദേശത്തെ എല്ലാ ജനവിഭാഗങ്ങൾക്കും അത്താണിയായി പ്രവർത്തിക്കുന്ന USR രോഗികൾക്കാവശ്യമായ മെഡിക്കൽ ഉപകരണങ്ങളും,ആംബുലൻസ് സേവനവും അടക്കമുള്ള നിരവധി പ്രവർത്തനങ്ങളുമായി പത്ത് വർഷത്തിലധികമായി പ്രവർത്തിച്ചു വരുന്നു.രോഗീ പരിചരണത്തിന് സ്ഥിരം സംവിധാനമൊരുക്കുന്നതിനും വിദ്യാഭ്യാസ മുന്നേറ്റത്തിനുമായാണ് എജ്യു മെഡി കെയർ ഹബ് എന്ന പദ്ധതി വിഭാവനം ചെയ്യുന്നത്.
ശിലാ സ്ഥാപനത്തോടനുബന്ധിച്ച് നാല് ദിവസത്തെ മതപ്രഭാഷണത്തിൽ കേരളത്തിലെ പ്രമുഖ പ്രഭാഷകരായ മുഹമ്മദ് ഹൈതമി വാവാട്,കുമ്മനം നിസാമുദ്ദീൻ അസ്ഹരി,നവാസ് മന്നാനി പനവൂർ,നൗഷാദ് ബാഖവി ചിറയിൻകീഴ് തുടങ്ങിയവർ പ്രഭാഷണം നടത്തും.
Tags:
ELETTIL NEWS