Trending

തിക്കോടി ബീച്ചിൽ കുളിക്കാനിറങ്ങിയ നാല് പേർ തിരയിൽപ്പെട്ട് മരിച്ചു:ഒരാൾ ചികിത്സയിൽ.

വടകര: തിക്കോടി ഡ്രൈവ് ഇൻ ബീച്ചിൽ കുളിക്കാനിറങ്ങിയ നാല് പേർ തിരയിൽപ്പെട്ട് മരിച്ചു. കൽപ്പറ്റ സ്വദേശികളായ അനീസ(35), വാണി(32), ബിനീഷ്(40), ഫൈസൽ എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ട് നാലോടെയാണ് അപകടം.

വിനോദയാത്രയ്ക്കായി ബീച്ചിൽ എത്തിയ 24 അംഗ സംഘത്തിൽപ്പെട്ട അഞ്ച് പേർ തിരയിൽപ്പെട്ടതായാണ് നിലവിൽ പുറത്തുവരുന്ന വിവരം.

അഞ്ചാമത്തെയാൾ ഇപ്പോൾ ചികിത്സയിലാണ്. നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും നാലുപേരെയും രക്ഷിക്കാനായില്ല.

മരിച്ച നാലുപേരുടേയും മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Previous Post Next Post
3/TECH/col-right