Trending

റേഷൻ കട സ്തംഭനം പാവപ്പെട്ടവരുടെ അന്നം മുട്ടിക്കുന്നു :എസ്ഡിപിഐ

എളേറ്റിൽ: റേഷൻ കടയിൽ സാധനം ഇല്ലാതായിട്ട് ആഴ്ചകൾ പിന്നിട്ടിട്ടും പരിഹാരം കാണാത്ത ഇടതു സർക്കാറിന്റെ അനങ്ങാപ്പാറ നയത്തിനെതിരെ എസ്ഡിപിഐ കിഴക്കോത്ത് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ എളേറ്റിൽ വട്ടോളിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധ സമരം എസ്ഡിപിഐ കിഴക്കൊത്ത് പഞ്ചായത്ത്‌  പ്രസിഡണ്ട് കൊന്തളത്ത് റസാഖ് ഉദ്ഘാടനം ചെയ്തു.

കമ്പോളത്തിൽ നിത്യോപയോഗ സാധനങ്ങൾക്ക് തൊട്ടാൽ പൊള്ളുന്ന വിലയുള്ള ഇക്കാലത്ത് പാവപ്പെട്ടവന്റെ വീട്ടിലെ അടുപ്പിൽ തീ പുകഞ്ഞിരുന്നത് തന്നെ റേഷൻ പൊതു വിതരണ സംവിധാനത്തിലൂടെ ആയിരുന്നു. എന്നാൽ ആ സംവിധാനവും കൂടി താറുമാറാക്കി പൗരന്മാരെ പട്ടിണിക്കിടുന്ന ഇടതു സർക്കാരിന്റെ ക്രൂരത വെച്ചു പൊറുപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. എത്രയും പെട്ടെന്ന് സർക്കാർ ഇതിന് പരിഹാരം കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
 
എസ്.ഡി.പി. ഐ. കിഴക്കോത്ത് പഞ്ചായത്ത്  സെക്രട്ടറി മോൻടി അബൂബക്കർ, വൈസ് പ്രസിഡണ്ടുമാരായ പി. പി. മൂസ, വിനീത് മറിവീട്ടിൽ താഴം എന്നിവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി.

Previous Post Next Post
3/TECH/col-right