പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ ലൈബ്രറി കൗൺസിൽ, വിദ്യാരംഗം, മലയാള വിഭാഗം എന്നിവ സംയുക്തമായി രക്ഷിതാക്കൾക്ക് വേണ്ടി എം.ടി അനുസ്മരണവും എം ടി യുടെ നോവലായ മഞ്ഞിൻ്റെ പുസ്തക ചർച്ചയും സംഘടിപ്പിച്ചു.
പി.കെ മഹേഷ് അധ്യക്ഷനായി. പി ടി എ വൈസ് പ്രസിഡൻ്റ് ബിജിത്ത് ലാൽ ഉദ്ഘാടനം ചെയ്തു. മുൻ അധ്യാപകനും സാംസ്കാരിക സാഹിത്യ പ്രവർത്തകനുമായ എം. രഘുനാഥ് എം.ടി അനുസ്മരണം നടത്തി. ദിനേശ് പുനൂർ പുസ്തക ചർച്ചക്ക് നേതൃത്വം നൽകി.
എ.വി മുഹമ്മദ്, ഇ എസ് സിന്ധു, സിറാജുദ്ദീൻ പന്നിക്കോട്ടൂർ, കെ.അബ്ദുസലീം, ഇ സയിറ, ജാസ്മിൻ, ടി.പി. അജയൻ, കെ കെ ആതിര, പി പ്രശാന്ത് കുമാർ, ഷിജിന പോൾ, കെ സാദിഖ് എന്നിവർ സംസാരിച്ചു.
Tags:
EDUCATION