കോഴിക്കോട്: റിട്ടയേർഡ് അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം നാളെ (ചൊവ്വാഴ്ച) കോഴിക്കോട് ശിക്ഷക് സദനിൽ നടക്കും.രാവിലെ 9 മണിക്ക് ജില്ലാ പ്രസിഡണ്ട് കെ.കെ.എ.ജബ്ബാർ പതാക ഉയർത്തും.10 മണിക്ക് ഡോ: എം.കെ മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
ആർ.എ.ടി.എഫ് സംസ്ഥാന പ്രസിഡണ്ട് എം.സലാഹുദ്ദീൻ മദനി മുഖ്യ പ്രഭാഷണം നടത്തും.11 മണിക്ക് നടക്കുന്ന പ്രായം ചെന്ന അറബി ആദരിക്കൽ അഹമ്മദ് ദേവർ കോവിൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും.ആർ.എ.ടി.എഫ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി സി.എച്ച് ഹംസമാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തും.
11.30 നും 12.30 നുo നടക്കുന്നപഠന ക്ലാസ്സുകൾ മുസ്ലിം ലീഗ് ജില്ലാ ജന:സെക്രട്ടറി ടി.ടി.ഇസ്മാഈൽ ഉദ്ഘാടനം ചെയ്യും. ലുഖ്മാൻ അരീക്കോട് ,കെ.മോയിൻകുട്ടി മാസ്റ്റർ ക്ലാസ്സെടുക്കും.
2 മണിക്ക് അനുസ്മരണ സമ്മേളനം നടക്കും. ജില്ലാ ലീഗ് പ്രസിഡണ്ട് എം എ റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും.3 മണിക്ക് നടക്കുന്ന സമാപന സമ്മേളനം എം.കെ രാഘവൻ എം പി ഉദ്ഘാടനം ചെയ്യും.
Tags:
KOZHIKODE