പൂനൂർ: പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രാദേശിക പഠന കേന്ദ്രം പദ്ധതി ആരംഭിച്ചു. വിദ്യാർത്ഥികൾക്ക് അവരവരുടെ പ്രദേശത്ത് ഒത്തുചേർന്ന് പഠന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും പുരോഗതി വിലയിരുത്തി പഠന പ്രയാസമുള്ള ഭാഗങ്ങൾ പ്രത്യേകം പരിശീലനം നടത്തുന്നതിനുമാണ് പദ്ധതി.
വാർഡ് മെമ്പർ റീന പ്രകാശ് അധ്യക്ഷയായി. ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയൽ ഉദ്ഘാടനം ചെയ്തു. കെ അബ്‌ദുൽ ലത്തിഫ് പദ്ധതി വിശദീകരിച്ചു.
പിടിഎ പ്രസിഡൻ്റ് എൻ അജിത്ത് കുമാർ, എസ് എം സി ചെയർമാൻ ഷാഫി സക്കറിയ, വി വി രജീഷ്, ഷഫ്ന ഷറഫുദ്ദീൻ, സീനിയർ അസിസ്‌റ്റൻ്റ് എ വി മുഹമ്മദ്, സ്റ്റാഫ് സെക്രട്ടറി കെ അബ്ദുസലീം, എസ് ആർ ജി കൺവീനർ സിറാജുദ്ദീൻ പന്നിക്കോട്ടൂർ എന്നിവർ ആശംസകൾ നേർന്നു.
ഹെഡ്മാസ്റ്റർ പി കെ മഹേഷ് സ്വാഗതവും, എജ്യുകെയർ കോഡിനേറ്റർ കെ മുബീന നന്ദിയും പറഞ്ഞു.
Tags:
EDUCATION