Trending

ഫോറസ്റ്റ് ഓഫീസ് അടിച്ചു തകര്‍ത്ത കേസ്; പിവി അന്‍വര്‍ എംഎല്‍എ അറസ്റ്റില്‍.

മലപ്പുറം:നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ പിവി അന്‍വര്‍ എംഎല്‍എയെ പോലീസ് അറസ്റ്റ് ചെയ്തു. അന്‍വറടക്കം 11 പേര്‍ക്കെതിരെയാണ് കേസ്. നിലമ്പൂര്‍ പോലീസാണ് കേസെടുത്തത്. നിലമ്പൂരിലെ ഒതായിയിലുള്ള അന്‍വറിന്റെ വീടിനു മുന്നില്‍ വന്‍ പോലീസ് സംഘം എത്തിയിരുന്നു.നിലമ്പൂര്‍ സിഐ സുനില്‍ പള്ളിക്കലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിവി അന്‍വറിനെ അറസ്റ്റ് ചെയ്തത്. 

സംഭവം അറിഞ്ഞ് പാര്‍ട്ടി പ്രവര്‍ത്തകരും ഇവിടെ തടിച്ചു കൂടിയിരുന്നു. കൃത്യനിര്‍വഹണം തടയല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. 

കാട്ടാനയാക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തിലായിരുന്നു ഡിഎംകെ പ്രവര്‍ത്തകര്‍ നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനമായെത്തിയത്. പി വി അന്‍വര്‍ എംഎല്‍എയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാര്‍ നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു.
Previous Post Next Post
3/TECH/col-right