കുട്ടമ്പൂർ : ദേശീയ വായനശാല & ഗ്രന്ഥാലയം കുട്ടമ്പൂരിന്റെ ആഭിമുഖ്യത്തിൽ എം.ടി. ഓർമ പ്രദർശനം നടത്തി. എം ടി യുടെ പുസ്തകങ്ങൾ, പത്രകട്ടിങ്ങുകൾ, എം ടിയുടെ ജീവിതം, രചനകൾ, സിനിമകൾ, പുരസ്‌കാരങ്ങൾ തുടങ്ങിയവയുടെ വിവരശേഖരണം എന്നിവ പ്രദർശനത്തിൽ ഉണ്ടായിരുന്നു. പ്രദർശനം കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി എം ഷാജി ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ ഷംന ടീച്ചർ ആശംസിച്ചു.പ്രശസ്ത നാടക പ്രവർത്തകനും നടനുമായ മുഹമ്മദ് പേരാമ്പ്ര പ്രദർശന വേദിയിൽ എത്തിയത് ശ്രദ്ധേയമായി. കുട്ടികളും മുതിർന്നവരുമായി നിരവധിപേർ പ്രദർശനം കാണാനെത്തി.
കെ സുരേന്ദ്രൻ, എം എ ഷുക്കൂർ, മധു, വാസുദേവൻ, ശശി, ലോഹിതക്ഷൻ കെ കെ, ലോഹിതക്ഷൻ ഒ കെ, ഹഖ് മാസ്റ്റർ, നന്ദന വിജയ്, ആയിഷ ഹിന എന്നിവർ നേതൃത്വം നൽകി.
പ്രദർശനത്തോടനുബന്ധിച്ച് നടത്തിയ ചോദ്യപ്പെട്ടി (ക്വിസ് )മത്സരത്തിൽ പ്രിയംവദ കൊടക്കാട് രാമല്ലൂർ ഒന്നാം സ്ഥാനവും വിജയലക്ഷ്‌മി സി വി രണ്ടാം സ്ഥാനവും നേടി.
Tags:
NANMINDA