Trending

പുതുവർഷത്തിൽ താമരശ്ശേരി ജി.വി എച്ച്.എസ്.എസ് പുതുമോടിയിലേക്ക്.

താമരശ്ശേരി : താമരശ്ശേരി ഗ്രാമപഞ്ചായത്തിൽ  വിദ്യാഭ്യാസ നവോത്ഥാന രംഗത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള താമരശ്ശേരി ഗവ: വി.എച്ച്.എസ്.  സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനും മണ്ഡലത്തിലെ മോഡൽ സ്കൂളാക്കി മാറ്റുന്നതിനുമായി ഡോ. എം.കെ മുനീർ എം.എൽ.എ വിളിച്ചുചേർത്ത യോഗം സ്കൂളിൽ  ചേർന്നു.കൊടുവള്ളി നിയോജകമണ്ഡലത്തിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ മറ്റൊരു മുന്നേറ്റം കൂടിയാണ് ഈ പദ്ധതി. ഉന്നതി മോഡൽ സ്കൂൾ ഡെവലപ്മെൻറ്  പ്രോഗ്രാം എന്ന നാമധേയത്തിൽ എംഎൽഎ ചെയർമാനായി കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. 

ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി,ഹൈസ്കൂൾ
എന്നീ വിഭാഗങ്ങൾ ഉൾപ്പെടുന്ന സ്കൂൾ ക്യാമ്പസിന്റെ സമ്പൂർണ്ണവും ആധുനിക രീതിയിലുള്ളതുമായ വികസനവും സൗന്ദര്യവൽക്കരണവും, ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതി സ്കൂളിൻറെ മുഖച്ഛായ തന്നെ മാറ്റുമെന്ന് എം.എൽ.എ പ്രസ്താവിച്ചു.

പദ്ധതിയുടെ ആദ്യഘട്ടത്തിൽ പുതിയ കാലത്തിനനുസൃതമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയും അതനുസരിച്ച് കെട്ടിടങ്ങളൾ രൂപകൽപ്പന ചെയ്യുതും അതോടൊപ്പം ക്ലാസ് റൂമുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ ആവശ്യമായ ആൻഡ്രോയിഡ് സ്മാർട്ട് ക്ലാസ് റൂമുകളും,  മികച്ച രീതിയിലുള്ള സിറ്റിംഗ് ഫർണിച്ചറുകളും അന്താരാഷ്ട്ര നിലവാരത്തിലുള്ള ലൈബ്രറി സംവിധാനവും,  സ്റ്റേഡിയവും, ഉൾപ്പെടുന്ന പദ്ധതിയാണ് രൂപകൽപ്പന ചെയ്യുന്നത്.

പരിപാടിയിൽ പി ടി എ പ്രസിഡന്റ് വിനോദൻ. എം. അധ്യക്ഷത വഹിച്ചു. കൊടുവള്ളി മണ്ഡലം എംഎൽഎ ഡോക്ടർ എം കെ മുനീർ ഉദ്ഘാടനം ചെയ്തു.ജില്ല പഞ്ചായത്ത് മെമ്പർ റംസീന നരിക്കുനി, പഞ്ചായത്ത് മെമ്പർ ഫസീല ഹബീബ്, കെ കെ എ കാദർ, ജെലൂഷ്, മുഹമ്മദ് ബഷീർ പിടി , യൂസഫി പിടി, അഷറഫ് കോരങ്ങാട്, നൗഷാദ് സി കെ, കെ ആർ ബിജു എന്നിവർ പങ്കെടുത്തു.

ഹയർ സെക്കൻഡറി പ്രിൻസിപ്പൽ മഞ്ജുള യു ബി സ്വാഗതവും,സുബീഷ് മാസ്റ്റർ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right