Trending

മദ്രസകൾക്ക് 24ന് അവധി.

ചേളാരി: എച് എസ് എം സ്ക്കോളർഷിപ് പരീക്ഷ നടക്കുന്നതിനാൽ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള എല്ലാ മദ്റസകൾക്കും ഡിസംബർ 24ന് അവധി ആയിരിക്കുമെന്ന് ജനറൽ സെക്രട്ടറി എം ടി അബ്ദുള്ള മുസ്‌ലിയാർ അറിയിച്ചു.

സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോർഡിനു കീഴിൽ 24-ന് ഹൈദരലി ശിഹാബ് തങ്ങൾ സ്‌മാരക സ്‌കോളർഷിപ്പ് പരീക്ഷ നടക്കും. 81,911 വിദ്യാർഥികൾ പങ്കെടുക്കും. ഏറ്റവും കൂടുതൽ പരീക്ഷാർഥികൾ പങ്കെടുക്കുന്നത് മലപ്പുറം വെസ്റ്റ് ജില്ലയിൽനിന്നാണ്; 27,309 പേർ.

കോഴിക്കോട്-15,570, മലപ്പുറം ഈസ്റ്റ്-12,993, കണ്ണൂർ-12,173, തൃശ്ശൂർ-5272, വയനാട്-4527, എറണാകുളം-2034, ആലപ്പുഴ-1051, തിരുവനന്തപുരം-537, കൊല്ലം-505 എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽനിന്ന് പങ്കെടുക്കുന്നത്.

മദ്രസ തലങ്ങളിലെ പ്രാഥമികപരീക്ഷയിൽ 80 ശതമാനം മാർക്ക് നേടുന്നവർക്കും മദ്രസയിലെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്കുമായി ഫൈനൽ പരീക്ഷ ജനുവരി 11-ന് നടക്കും.


Previous Post Next Post
3/TECH/col-right