കൊടുവള്ളി:ദേശീയ സ്‌കൂൾ ഗെയിംസിൽ അണ്ടർ 19 വുഷു സീനിയർ ബോയ്‌സ് 80 കിലോഗ്രാം ഒന്നാം സ്ഥാനവും ഗോൾഡ് മെഡലും നേടിയ കൊടുവള്ളി ഗവ ഹയർസെക്കണ്ടറി +2 വിദ്യാർത്ഥി മുഹമ്മദ് അനസിന് ജന്മനാട്ടിൽ പറമ്പത്തുകാവ് പൗരാവലി സമുചിതമായ സ്വീകരണം നൽകി .കൊടുവള്ളി ബസ്സ്റ്റാൻഡ്
പരിസരത്ത്ഡിവിഷൻ കൗൺസിലർ അനസിന് ഹാരാർപ്പണം നടത്തി.
സ്വീകരിച്ച് തുറന്ന വാഹനത്തിൽ ബാൻഡ്മേള വാദ്യങ്ങളുടെ അകമ്പടിയോടെ നൂറ് കണക്കിന് നാട്ടുകാർ പറമ്പത്തുകാവിലേക്ക് ആനയിച്ചു .പല കേന്ദ്രങ്ങളിലും പൂർവ അദ്ധ്യാപകരും വിദ്യാർത്ഥികളും നാട്ടകാരും അനസിന് ഹാരാർപ്പണം നടത്തി.
പറമ്പത്ത്കാവിൽ നടന്ന സമാപന സമ്മേളനത്തിൽ ജനറൽ കൺവീനർ ആർവി അബ്ദുൽ റഷീദ് സ്വാഗതം പറഞ്ഞു. ഡിവിഷൻ കൗൺസിലർ എളങ്ങോട്ടിൽ ഹസീന അദ്ധ്യക്ഷത വഹിച്ചു. മുൻസിപ്പൽ ചെയർമാൻ വെള്ളറ അബ്ദു ഉദ്ഘാടനം നിർവഹിക്കുകയും മൊമന്റോ നൽകുകയും ചെയ്തു. സിനാൻ , അജ്സൽ, സ്‌റ്റെല്ല ടീച്ചർ, വിലാസിനി ടീച്ചർ, അനസിന്റെ ഉപ്പ ജാഫർ എന്നിവരെ മുൻസിപൽ ചെയർമാൻ, പി സി വേലായുധൻ മാസ്റ്റർ, വി സി ഷൗക്കത്ത്, സിന്ദു സുനി, ഫാത്തിമ ബീവി എന്നിവർ ഷാൾ അണിയിച്ചു.
കൗൺസിലർമാരായ ഇ ബാലൻ ഷഹർബാൻ അസൈനാർ, മഹല്ല് പ്രസിഡന്റ് കലന്തൻ കുട്ടി, കെ ടി സുനി, അശ്റഫ് ആർ വി , സന്തോഷ് എംപി ,യു കെ ഇഖ്ബാൽ, വിസി സലീത്തലി , കെ ടി കരീം, കെ ടി ഷബീറലി, രമേഷ് പണിക്കർ, ജലീൽ ആലപ്പടിക്കൽ, കെ ടി രാഗേഷ് എന്നിവർ സംസാരിച്ചു. അനസ് മറുപടി പ്രസംഗം നടത്തി. പ്രോഗ്രാം കൺവീനർ ബിനീഷ് ടി കെ നന്ദി പ്രകടിപ്പിച്ചു.
ഗായകരായ എം എ ഗഫൂർ , കെ പി ഫൈസൽ, ഒ കെ കരീം, അദീബ് റഹ്‌മാൻ..എന്നിവരുടെ നിയന്ത്രണത്തിൽ മ്യൂസിക്കൽ ഇവന്റും നടന്നു. പായസവിതരണവും ഉണ്ടായിരുന്നു.
Tags:
KODUVALLY