Trending

ആവിലോറ സ്കൂൾ:വിദ്യാർത്ഥികളുടെ നൈപുണ്യ വികസനത്തിന് JCI എളേറ്റിൽ കൈകോർക്കും

ആവിലോറ എം എം എ യു പി സ്കൂളിലെ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും സമ്പൂർണ്ണമായ നൈപുണ്യ വികസനത്തിന് JCI എളേറ്റിലുമായി കൈകോർത്ത് പ്രവർത്തന പദ്ധതികൾ ആവിഷ്കരിക്കാൻ ധാരണയായി.
നൈപുണ്യ വികസന, സാമൂഹിക ശക്തീകരണ മേഖലകളിൽ പരിശീലനവും പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്ന അന്തർദേശീയ സംഘടനയാണ് ജൂനിയർ ചേമ്പർ ഇന്റർനാഷണൽ (JCI).

കഴിഞ്ഞദിവസം താമരശ്ശേരിയിൽ നടന്ന പുതിയ ഭാരവാഹികളുടെ ഇൻസ്റ്റാളേഷൻ പ്രോഗ്രാമിൽ ആവിലോറ യുപി സ്കൂൾ പ്രധാന അധ്യാപകൻ ടി പി സലീം മാസ്റ്റർ JCI എളേറ്റിൽ നിയുക്ത പ്രസിഡന്റ്കെ കെ സി എം ത്വാഹിറിൽ
നിന്ന് എം ഒ ഐ സ്വീകരിച്ചു.

പി വി അഹമ്മദ് കബീർ,  യു പി മുഹമ്മദ് റമീസ് എന്നിവർ സംബന്ധിച്ചു.ജെ സി ഐ എളേറ്റിലുമായി സഹകരിച്ച് 2025 വർഷം ആവിലോറ സ്കൂളിൽ വിവിധ പദ്ധതികളും പരിപാടികളും സംഘടിപ്പിക്കും.
Previous Post Next Post
3/TECH/col-right