Trending

ആരാധനാലയ നിയമം അട്ടിമറിക്കുന്നതിനെതിരെ എസ്.കെ.എസ്.എസ്.എഫ് എയർപോർട്ട് മാർച്ച് 9 ന്.

കോഴിക്കോട്: ആരാധനാലയ സംരക്ഷണ നിയമം അട്ടിമറിക്കുന്നതിനെതിരെ
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് എയർപോർട്ടിലേക്ക് മാർച്ച് നടത്തും. ഡിസംബർ 9 തിങ്കളാഴ്ച വൈകുന്നേരം 7 മണിക്കാണ് മാർച്ച്. ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിൽ  ശാഹി മസ്ജിദ്,  ജാതി-മത ഭേദമില്ലാതെ എല്ലാവരും തീർത്ഥാടനം നടത്തുന്ന അജ്മീർ ദർഗ ശരീഫ്, ചരിത്ര പ്രാധാന്യമുള്ള ഡൽഹി ജുമാ മസിജിദ് തുടങ്ങി നൂറ്റാണ്ടുകൾ പഴക്കമുള്ള പുണ്യഗേഹങ്ങൾക്കെതിരെ അവകാശവാദവുമായി വർഗീയ ശക്തികൾ രംഗത്ത് വന്നിരിക്കുകയാണ്. അവകാശവാദമുന്നയിച്ച് നടത്തുന്ന കോടതി വ്യവഹാരങ്ങളിൽ പലതും ആരാധനാലയ സംരക്ഷണ നിയമം മറച്ച് വെച്ച് കൊണ്ടാണ് കൈകാര്യം ചെയ്യപ്പെടുന്നത്. 

ബാബരി മസ്ജിദ് ഒഴികെ എല്ലാ ആരാധനാലയങ്ങളും 1947 ഓഗസ്റ്റ് 15 ലെ തൽസ്ഥിതി തുടരണമെന്നതാണ് നിയമം. എന്നാൽ ഇതിനെ അട്ടിമറിക്കപ്പെടുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. രാജ്യത്ത് വീണ്ടും വർഗീയ സംഘർഷമുണ്ടാക്കി മത ധ്രുവീകരണമുണ്ടാക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. സൗഹൃദാന്തരീക്ഷം തകരാതിരിക്കാൻ ഇത്തരം തീവ്രനിലപാടുകാരെ 
നിലക്കു നിർത്താനാണ് ഭരണകൂടവും നീതി പീഠവും ശ്രമിക്കേണ്ടത്. ഇത്തരം 
ഗൂഢ ശക്തികളുടെ നീക്കത്തിനെതിരെയുള്ള ജനകീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായാണ് സംഘടന എയർപോർട്ട് മാർച്ച് സംഘടിപ്പിക്കുന്നത്. 

യോഗത്തിൽ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു, അയ്യൂബ് മുട്ടില്‍, സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തള്ളി, സയ്യിദ് മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലി ,അന്‍വര്‍ മുഹിയദ്ധീന്‍ ഹുദവി തൃശ്ശൂര്‍, പാണക്കാട് അബ്ദുറഷീദലി ശിഹാബ് തങ്ങള്‍,ആഷിഖ് കുഴിപ്പുറം, അലി മാസ്റ്റര്‍ വാണിമേല്‍ ,പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, അനീസ് ഫൈസി മാവണ്ടിയൂര്‍, റിയാസ് റഹ്‌മാനി മംഗലാപുരം,ഇസ്മയില്‍ യമാനി പുത്തൂര്‍,ഫാറൂഖ് ദാരിമി കൊല്ലമ്പാടി,സുഹൈര്‍ അസ്ഹരി പള്ളങ്കോട്,സുറൂര്‍ പാപ്പിനിശ്ശേരി,അലി അക്ബര്‍ മുക്കം,നൂറുദ്ദീന്‍ ഫൈസി മുണ്ടുപാറ,അബ്ദുല്‍ സത്താര്‍ ദാരിമി തിരുവത്ര ,ഫാറൂഖ് ഫൈസി മണിമൂളി,ഡോ അബ്ദുല്‍ ഖയ്യൂം കടമ്പോട്, ഷാഫി മാസ്റ്റര്‍ ആട്ടീരി,അന്‍വര്‍ സാദിഖ് ഫൈസി കാഞ്ഞിരപ്പുഴ,ശമീര്‍ ഫൈസി കോട്ടോപ്പാടം, അസ്ലം ഫൈസി ബംഗ്ലുരു എന്നിവര്‍ പങ്കെടുത്തു.ജനറല്‍ സെക്രട്ടറി ഒ പി അഷ്‌റഫ് കുറ്റിക്കടവ് സ്വാഗതവും, വര്‍ക്കിംഗ് സെക്രട്ടറി ബഷീര്‍ അസ്അദി നമ്പ്രം നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right