എളേറ്റിൽ:രണ്ടു വർഷം കൊണ്ട് ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായി മാറിയ കൈത്താങ്ങ് ഒഴലക്കുന്ന് എന്ന പ്രവാസി കൂട്ടായ്മ ജീവിത സായാഹ്നത്തിലെത്തിയ പ്രദേശത്തെ അറുപതോളം ആളുകൾക്ക് വിനോദയാത്രയൊരുക്കി.യാത്ര കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സാജിദത് ഫ്ലാഗ് ഓഫ് ചെയ്തു.
ചരിത്രപ്രധാനവും മനോഹരിതയും ഒത്തിണങ്ങിയ കാപ്പാട് ബീച്ച് സന്ദർശനവും പ്രകൃതിയുടെ വരദാനമായ അകലാപുഴ ഹൌസ് ബോട്ടിൽ ചിലവഴിച്ച മണിക്കൂറുകളും ജീവിത സായാഹ്നത്തിലെത്തിയ ആളുകൾക്കൊരു വേറിട്ട അനുഭവമായി മാറി. വായോധികർ പ്രായത്തിന്റെ അവശതകൾ മറന്ന് വിവിധ സാംസ്‌കാരിക പരിപാടികൾ അവതരിപ്പിച്ചു.കലാ കായിക മത്സരങ്ങളിൽ പങ്കെടുത്തു വിജയിച്ചവർക്ക് സംഘാടകർ സമ്മാനങ്ങൾ വിതരണം ചെയ്തു.
കൈത്താങ്ങ് ഒഴലക്കുന്ന് പ്രസിഡന്റ് ഒ കെ മുഹമ്മദലി, സെക്രട്ടറി പി പി അസീസ്, ട്രഷറർ സി കെ സൈനുദ്ധീൻ, പി വി മുഹമ്മദ് ഹാജി,കെ എം സലീം, എ ടി അഷ്‌റഫ് മാസ്റ്റർ, ഒ കെ മജീദ്, കെ എം ഷമീർ. സി കെ സുബൈർ എന്നിവർ നേതൃത്വം നൽകി.
Tags:
ELETTIL NEWS