Trending

ചമൽ സ്വദേശിയായ യുവാവ് റിയാദിൽ മരണപ്പെട്ടു.

റിയാദ്: ചമൽ സ്വദേശിയും പൂനൂർ നെരോത്ത് താമസക്കാരനുമായ ജാഫർ സി.കെ (45) റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.ചൊവ്വാഴ്ച വൈകുന്നേരത്തോടെ റിയാദിൽ ജോലിസ്ഥലത്ത് വെച്ച് നെഞ്ച് വേദനയെ തുടർന്ന് ശുമൈസി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.



പിതാവ് : പരേതനായ ചമൽ ചുണ്ടൻകുഴിയിൽ സി.കെ അബ്ദുറഹിമാൻ. മാതാവ് പരേതയായ ബിവി. ഭാര്യ: റഹ്മത്ത്. മക്കൾ :മുഹമ്മദ് അഷ്‌മിൽ, മുഹമ്മദ് ഹംദാൻ. 

സഹോദരങ്ങൾ : സമദ് ചുണ്ടൻകുഴി, ഷമീർ, സറീന ലത്തീഫ് കരികുളം, സക്കീന പയോണ.

മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടന്ന് വരുന്നു.
Previous Post Next Post
3/TECH/col-right