Trending

വയനാടിനൊരു കൈത്താങ്ങ്.

പൂനൂർ: ബാലുശ്ശേരി സബ്ജില്ലാ കലോത്സവ നഗരിയിൽ "കിസ്മത്ത്" എന്ന പേരിൽ തട്ടുകട നടത്തി പൂനൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് വളന്റിയർമാർ വയനാടിനായ് കൈകോർത്തു. വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് ഹയർസെക്കന്ററി എൻ എൻ എസ് നിർമിച്ചു നൽകുന്ന വീടുകൾക്ക് വേണ്ടിയുള്ള ധന സമാഹരണാർത്ഥമാണു തട്ടുകട ഒരുക്കിയത്. 

കലോത്സവത്തിൻ്റെ സമാപന സമ്മേളനത്തിൽ വളന്റിയേഴ്‌സ് സമാഹരിച്ച തുക പ്രിൻസിപ്പൽ അനില ചാക്കോ, പി ടി എ പ്രസിഡന്റ്‌ എൻ. അജിത്കുമാർ, എൻ. എസ്. എസ് ജില്ലാ കോഡിനേറ്റർ ശ്രീജിത്ത്‌, പ്രോഗ്രാം ഓഫീസർ ജഫ്ഷീന, എൻ. എസ്. എസ് വളന്റിയർമാർ എന്നിവർ ചേർന്ന് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ വി കെ അനിതക്ക് കൈമാറി.
Previous Post Next Post
3/TECH/col-right