തിരുവനന്തപുരം: ഇത്തവണത്തെ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി രണ്ടാംവർഷ പൊതുപരീക്ഷകൾ 2025 മാർച്ച് മൂന്ന് മുതൽ 26 വരെ നടക്കും. വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയാണ് വാർത്താസമ്മേളനത്തിൽ തീയതികൾ പ്രഖ്യാപിച്ചത്.
2025 ഏപ്രിൽ എട്ടിന് ആരംഭിച്ച് 28-ന് അവസാനിക്കും. 2025 മേയ് മൂന്നാം വാരത്തിനുള്ളിൽ ഫലപ്രഖ്യാപനം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഹയർസെക്കൻഡറി ഒന്നാംവർഷ പൊതുപരീക്ഷകൾ 2025 മാർച്ച് ആറ് മുതൽ 29 വരെയുള്ള ഒൻപത് ദിവസങ്ങളിലാണ് നിശ്ചയിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
2024-ൽ നടന്ന ഒന്നാംവർഷ ഹയർസെക്കൻഡറി പരീക്ഷയുടെ ഇംപ്രൂവ്മെന്റ്/ സപ്ലിമെൻ്ററി പരീക്ഷകൾ നടത്തുന്നത് ഒന്നാംവർഷ ഹയർസെക്കൻഡറിക്കൊപ്പം അതേ ടൈംടേബിളിലാണ്.
ഒന്നാംവർഷ ഹയർസെക്കൻഡറി പരീക്ഷയുടെ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകളുടെ മൂല്യനിർണയമാണ് ആദ്യം ആരംഭിക്കുന്നത്. അതിനുശേഷം രണ്ടാംവർഷ ഹയർസെക്കൻഡറി പരീക്ഷയുടെ മൂല്യനിർണയവും ഒന്നാംവർഷ ഹയർസെക്കൻഡറി പരീക്ഷയുടെ മൂല്യനിർണയവും നടക്കുമെന്നും മന്ത്രി അറിയിച്ചു.
Tags:
EDUCATION