Trending

കൊടുവള്ളിയിൽ സ്വർണക്കവർച്ച, വ്യാപാരിയിൽനിന്ന് ഒന്നേമുക്കാൽ കിലോ സ്വർണം കവർന്നു.

കൊടുവള്ളി:കടയടച്ച് വീട്ടിൽപ്പോകുകയായിരുന്ന വ്യാപാരിയിൽനിന്ന് ഒന്നേമുക്കാൽ കിലോ സ്വർണം കവർന്നു. മുത്തമ്പലം കാവിൽ സ്വദേശി ബൈജുവിൽനിന്നാണ് സ്വർണം കവർന്നത്. ബുധനാഴ്ച രാത്രി പത്തോടെ കൊടുവള്ളി- ഓമശ്ശേരി റോഡിൽ മുത്തമ്പലത്താണ് സംഭവം. 

കൊടുവള്ളിയിൽ സ്വർണാഭരണ നിർമാണ യൂണിറ്റ് ഉടമയായ ബൈജു കടയടച്ച് സ്കൂട്ടറിൽ വീട്ടിലേക്കുപോകുകയായിരുന്നു. ഈ സമയം കാറിലെത്തിയ അഞ്ചംഗസംഘം ബൈജു സഞ്ചരിച്ച സ്കൂട്ടറിൽ കാർ തട്ടി ക്കുകയായിരുന്നു. 

റോഡിൽ വീണ ബൈജുവിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഇദ്ദേഹത്തിൻ്റെ ബാഗ് കൈക്കലാക്കി കടന്നുകളയുകയായിരുന്നു. ബൈജു കൊടുവള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പോലീസ് അന്വേഷ ണം ആരംഭിച്ചു.
Previous Post Next Post
3/TECH/col-right