എളേറ്റിൽ:കിഴക്കോത്ത് പഞ്ചായത്തിലെ അശാസ്ത്രിയമായ വാർഡ് വിഭജന കരട് നിർദ്ദേശത്തിനെതിരെ LDF ന്റെ നേതൃത്വത്തിൽ നാളെ (തിങ്കൾ) രാവിലെ പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്താൻ തീരുമാനിച്ചു.
പല വാർഡുകളും ഭൂമിശാസ്ത്രപരമായ നിലവിലുള്ള അതിർത്തികളും , വോട്ടർന്മാരുടെ യാത്ര സൗകര്യവും പരിഗണിക്കാതെ പഞ്ചായത്ത് ഭരണസമിതിയുടെയും ,ഉദ്യോഗസ്ഥരുടെയും സങ്കുചിത താൽപര്യങ്ങൾക്ക് വിധേയമായി നടത്തിയ വാർഡ് വിഭജനം റദ്ദ് ചെയ്ത് ഡീലി മിറ്റേഷൻ കമ്മീഷന്റെ മാനദന്ധങ്ങൾക്ക് വിധേയമായി വാർഡുകളടെ പുനർ വിഭജനം നടത്തണമെന്ന് LDF പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.
യോഗത്തിൽ സി.പോക്കർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. എൻ.കെ. സുരേഷ്, കെ.പി. അയമത് കുട്ടി മാസ്റ്റർ , വജുഹുദീൻ, കെ. യം.നാസർ എന്നിവർ സംസാരിച്ചു.
Tags:
ELETTIL NEWS