Trending

രുചിച്ചു നോക്കിയുള്ള ഐസ് പാക്കിങ്ങ്:രെജിസ്ട്രേഷൻ സസ്പെൻഡ് ചെയ്തു.

എളേറ്റിൽ:എളേറ്റിൽ വട്ടോളി - ഇയ്യാട് റോഡിൽ പ്രവർത്തിക്കുന്ന "ഐസ് - മി" ഐസ് നിർമ്മാണ യൂണിറ്റിൽ പാക്കിങ്ങിനെടുക്കുന്ന ഐസുകൾ രുചിച്ചു നോക്കി പാക്കിങ്ങ് ചെയ്ത സംഭവത്തിൽ ഫുഡ്‌ & സേഫ്റ്റി ഓഫിസറുടെ നേതൃത്വത്തിൽ പരിശോധന നടത്തി. സാമ്പിളുകൾ ശേഖരിച്ചു പരിശോധനക്കായി റീജിയണൽ അനലറ്റിക്കൽ ലാബിലേക്കയച്ചു.

കൂടുതലറിയാൻ : https://www.elettilonline.com/2024/11/20-ice.html


"ഐസ് - മി" യുടെ രെജിസ്ട്രേഷൻ സസ്പെൻഡ് ചെയ്ത് തുടർ നടപടിക്കൾക്കായി ഫുഡ്‌ & സേഫ്റ്റി വിഭാഗം അസി. കമ്മീഷണർക്ക് കേസ് കൈമാറി.

വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ കൊടുവള്ളി പോലീസ് കട പൂട്ടി വിഷയം ഭക്ഷ്യസുരക്ഷാ-ആരോഗ്യ വകുപ്പുകൾക്ക് കൈമാറിയിരുന്നു. തുടർന്നാണ് ഫുഡ് സേഫ്റ്റി ഓഫീസർ അനീസ് റഹ്മാൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.എം.വിനോദ് എന്നിവർ സ്ഥാപനത്തിൽ പരിശോധന നടത്തി, ഐസിൻ്റെ സാമ്പിളുകൾ ശേഖരിച്ച് കോഴിക്കോട് മലാപ്പറമ്പിലുള്ള റീജിയണൽ അനലിറ്റിക്കൽ ലബോറട്ടറിയിലേക്ക് പരിശോധനയ്ക്ക് അയച്ചത്.

മെഷിനറികൾ മാസങ്ങളായി പ്രവർത്തനരഹിതമായതിനാൽ ഐസ് സ്റ്റിക്കുകൾ തൻ്റെ കുടുംബത്തിനായി തയ്യാറാക്കിയതാണെന്നും അവയുടെ ഗുണനിലവാരം താൻ പരിശോധിക്കുകയാണെന്നും ഷോപ്പ് നടത്തിപ്പുകാരൻ പറഞ്ഞു. എന്നിരുന്നാലും വൃത്തിഹീനമായ സാഹചര്യത്തിലാണ് ഷോപ്പ് പ്രവർത്തിക്കുന്നത് എന്ന് കണ്ടതിനാലാണ് രെജിസ്ട്രേഷൻ സസ്‌പെൻഡ് ചെയ്തത്.

ഐസ് നിർമ്മാണ യൂണിറ്റും, അതിൻ്റെ റീട്ടെയിൽ ഔട്ട്ലെറ്റും മാസങ്ങളായി പ്രവർത്തനരഹിതമായിരുന്നുഎന്നും, നിർമ്മാതാവിൻ്റെ ഇത്തരമൊരു നടപടിക്ക് പിന്നിലെ കാരണം വ്യക്തമല്ലയെന്നും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് പറഞ്ഞു. അതേ സമയം സംഭവം നടന്ന ദിവസത്തിന് തലേ ദിവസം ഈ കടയിൽ നിന്നും വീഡിയോ പകർത്തിയ ആൾ ഐസ് വാങ്ങിയിട്ടുമുണ്ട്.

ഷോപ്പിനും , അതിൻ്റെ നടത്തിപ്പുകാരനുമെതിരായ തുടർനടപടികൾ നിർണ്ണയിക്കാൻ അധികൃതർ ലാബ് റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്.

Previous Post Next Post
3/TECH/col-right