Trending

നാട്ടുരുചിക്കൂട്ടുകൾ ഒരുക്കി കൊച്ചുകൂട്ടുകാർ.

പൂനൂർ: പൂനൂർ ജിഎംഎൽപി സ്കൂളിൽ ക്ലാസ്റൂം പ്രവർത്തനത്തിൻറെ ഭാഗമായി 'നാട്ടുരുചി'എന്ന പേരിൽ തയ്യാറാക്കിയ നാടൻ ഭക്ഷണ വിഭവങ്ങളുടെയും പലഹാരങ്ങളുടെയും മേള നാടിൻറെ ശ്രദ്ധ പിടിച്ചുപറ്റി.ഫാസ്റ്റ് ഫുഡ് സംസ്കാരത്തിൻറെ പിടിയിലകപ്പെട്ട പുതു തലമുറക്ക് ഇത് വേറിട്ട അനുഭവമായിരുന്നു.കുട്ടികൾ രക്ഷിതാക്കളോടൊപ്പം വിഭവങ്ങൾ തയ്യാറാക്കുന്നതിൽ പങ്കെടുക്കുകയും പാചകക്കുറിപ്പ് തയ്യാറാക്കുകയും ചെയ്തു.

നാടൻ ഭക്ഷണക്രമം പരിചയപ്പെടുത്തുകയും വീണ്ടെടുക്കുകയും ചെയ്യുക  എന്ന ലക്ഷ്യത്തോടെയാണ് നാട്ടുരുചി തയ്യാറാക്കിയതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.കുട്ടികൾ കഴിച്ചതിന് ശേഷമുള്ള പലഹാരങ്ങൾ വിപണനം നടത്തി സമാഹരിച്ച തുക അടുത്ത വർഷം നിർദ്ധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങാൻ ഉപയോഗിക്കുമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.      

പിടിഎ പ്രസിഡണ്ട് മുനീർ മോയത്തിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.സാജിത ഉദ്ഘാടനം നിർവഹിച്ചു.ജൈഷ്ണജ,ഷൈമേഷ്, സയീറ സഫീർ എന്നിവർ സംസാരിച്ചു. രഞ്ജിത്ത്,അഷ്റഫ്,അതുല്യ,ആതിര,ലുബൈബ,രേഷ്മ,സൈനുൽആബിദ് എന്നിവർ നേതൃത്വം നൽകി.

ഹെഡ്മാസ്റ്റർ എൻ.കെ. മുഹമ്മദ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷൈമ എ.പി നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right