പൂനൂർ : പൂനൂർ ജി.എം. എൽ. സ്കൂളിൽ ഒന്നാം ക്ലാസിലെ കൊച്ചു കൂട്ടുകാർക്കായി സ്കൂൾ തല രചനോത്സവം സംഘടിപ്പിച്ചു. കുരുന്നുകളുടെ രചനകൾ കോർത്തിണക്കിയ സമാഹാരത്തിൻറെ പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സാജിത.പി നിർവഹിച്ചു. എസ്എംസി ചെയർമാൻ ഷൈമേഷ് ഏറ്റുവാങ്ങി.
പി.ടി.എ പ്രസിഡണ്ട് മുനീർ മോയത്ത് അധ്യക്ഷനായിരുന്നു. എംപിടിഎ ചെയർ പേഴ്സൺ ജൈഷ്ണജ രാഹുൽ , സഹീറ സഫീർ,നിഷമോൾ, സിജിത,ഫസ്ന,ഷിഞ്ചു എന്നിവർ സംസാരിച്ചു.
ഹെഡ്മാസ്റ്റർ എൻകെ മുഹമ്മദ് സ്വാഗതവും, രേഷ്മ ടീച്ചർ നന്ദിയും പറഞ്ഞു.
Tags:
EDUCATION