എളേറ്റിൽ: ഹിദായത്ത് സ്വിബിയാൻ മദ്രസ്സ കാഞ്ഞിരമുക്ക് രാഷിതാക്കൾക്കായി പോസറ്റീവ് പാരൻ്റിങ് എന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു. സമസ്ത മുദരിബ് സാബിത് ഹസനി ഹൈതമി നേതൃത്വം നൽകി.
കഴിഞ്ഞ അർധവാർഷിക പരീക്ഷയിൽ 100%മാർക്കും ഹാജറും നേടിയ വിദ്യാർഥിയെയും മറ്റു ഉന്നത വിജയികളെയും ചടങ്ങിൽ ആദരിച്ചു.
മഹല്ല് വർക്കിംഗ് പ്രസിഡൻ്റ് പി മൊയ്തീൻ കോയ മാസ്റ്റർ ഉൽഘാടനം നിർവ്വഹിച്ച പരിപാടിയിൽ PTA പ്രസിഡൻറ് അബ്ദു റസാഖ് പികെ അധ്യക്ഷത വഹിച്ചു.
സദർ ഉസ്താദ് ഷഫീഖ് ഹസനി സ്വാഗതവും,അബൂബക്കർ ഉസ്താദ് നന്ദിയും പറഞ്ഞു.
Tags:
ELETTIL NEWS