എളേറ്റിൽ : കൊടുവള്ളി ഉപജില്ല കലോത്സവത്തിൽ ചാമ്പ്യൻമാരായി എളേറ്റിൽ ജി. എം. യു. പി സ്കൂൾ. യു. പി അറബിക് ഓവറോളും, യു. പി ജനറൽ റണ്ണറപ്പും എൽ. പി ജനറൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.പി. ടി. എ യുടെ നേതൃത്വത്തിൽ അനുമോദന യോഗവും ഘോഷയാത്രയും സംഘടിപ്പിച്ചു.
പി. ടി. എ പ്രസിഡന്റ് എം. കെ മനോജ് കുമാർ, ഹെഡ്മാസ്റ്റർ, എം. വി അനിൽകുമാർ, സീനിയർ അസിസ്റ്റന്റ് എം. ടി അബ്ദുൽ സലീം, വി. സി അബ്ദുറഹ്മാൻ, എൻ. പി മുഹമ്മദ്, ആർ. കെ ഹിഫ്സുറഹ്മാൻ, ടി. പി സിജില, സുൽഫത്ത്, ഫാരിദ, ജമീല എന്നിവർ നേതൃത്വം നൽകി.
Tags:
EDUCATION