Trending

എസ് വൈ എസ് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

എളേറ്റിൽ:  ഒഴലക്കുന്ന് യൂണിറ്റ് എസ് വൈ എസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ഗ്രാമ സമ്മേളനത്തിന്റെ ഭാഗമായി താമരശ്ശേരി വി ട്രസ്റ്റ്‌ കാണാശുപത്രി യുമായി സഹകരിച്ചു സൗജന്യ നേത്ര പരിശോധന ക്യാമ്പും വീൽചെയർ സമർപ്പണവും സംഘടിപ്പിച്ചു. 

സാന്ത്വന കേന്ദ്രത്തിൽ നടന്ന പരിപാടി പി വി അബ്ദുൽ മജീദ് സഖാഫിയുടെ അധ്യക്ഷതയിൽ എം എ ഗഫൂർ മാസ്റ്റർ ഉത്ഘാടനം ചെയ്തു. മഹല്ല് സെക്രട്ടറി സി സുബൈർ മാസ്റ്റർ സാന്ത്വന കേന്ദ്രത്തിന് വീൽചെയർ സമർപ്പിച്ചു. 

ജാബിർ കച്ചേരിമുക്ക്, ഓ പി അബൂബക്കർ, പി വി മുഹമ്മദ് ഹാജി, പി സി അബ്ദുൽ ഹമീദ്,  അബൂബക്കർ മാസ്റ്റർ പ്രസംഗിച്ചു.എൻ കെ റസാഖ് മാസ്റ്റർ സ്വാഗതവും പി ടി ഗഫൂർ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right