പൂനൂർ:എസ് വൈ എസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'പ്ലാറ്റിനം സഫറി'ന്
പൂനൂർ സോണിൽ ഒരുക്കിയ സ്വീകരണങ്ങൾ പ്രൗഢമായി.ഉത്തരവാദിത്വം മനുഷ്യപ്പറ്റി ന്റെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ ഡിസംബർ മാസം തൃശൂരിൽ നടക്കുന്ന കേരള യുവജന സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായിട്ടാണ് ജില്ലാ പ്ലാറ്റിനം സഫർ സംഘടിപ്പിച്ചത്.
എസ് വൈ എസ് കോഴിക്കോട് ജില്ല സെക്രട്ടറി സി കെ റാഷിദ് ബുഖാരി യുടെ നേതൃത്വത്തിലുള്ള ജില്ലാ സംഘമാണ് പൂനൂർ സോണിലെ കാന്തപുരം, എളേറ്റിൽ കേന്ദ്രങ്ങളിൽ എത്തിച്ചേർന്നത്.കന്തപുരത്ത് നടന്ന സമ്മേളനത്തിൽ സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം ജാഥാ ക്യാപ്റ്റൻ സി കെ റാഷിദ് ബുഖാരിക്ക് പതാക കൈമാറി. അവേലത്ത് മഖാം സിയാറത്തിന്
പ്രൊഫ.സയ്യിദ് സബൂർ തങ്ങൾ നേതൃത്വം നൽകി.
കേരള മുസ്ലിം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് അബ്ദുൽ ലത്തീഫ് അഹ്ദൽ ഉദ്ഘാടനം ചെയ്തു.
ഒ ടി ഷഫീക്ക് സഖാഫി അധ്യക്ഷത വഹിച്ചു.സലീം മാസ്റ്റർ ചെറുവണ്ണൂർ
ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.കെ കെ അബ്ദുല്ല മാസ്റ്റർ, പി എം അബ്ദുൽ അസീസ് മാസ്റ്റർ,അനസ് കാന്തപുരം, അബൂബക്കർ കുട്ടി മാസ്റ്റർ പ്രസംഗിച്ചു.
റാഫി അഹ്സനി കാന്തപുരം,
പി കെ അബ്ദുനാസർ സഖാഫി, ജാബിർ നെരോത്ത്,വി കെ അബ്ദുറഹിമാൻ സഖാഫി , അബ്ദുൽ നാസർ സഖാഫി വാളന്നൂർ, റാഫി സഖാഫി എം എം പറമ്പ് , സംബന്ധിച്ചു.
എളേറ്റിൽ വട്ടോളിയിൽ സ്വീകരണ സമ്മേളനം പി ജി എ തങ്ങൾ ഉദ്ഘാടനം ചെയ്തു.സി കെ റാഷിദ് ബുഖാരി മുഖ്യ പ്രഭാഷണം നടത്തി.എം ടി ശിഹാബുദ്ദീൻ അസ്ഹരി മലയമ്മ പ്രമേയ പ്രഭാഷണം നടത്തി.അബ്ദുൽ ജലീൽ അഹ്സനി കാന്തപുരം അധ്യക്ഷത വഹിച്ചു, മജീദ് മാസ്റ്റർ പൂത്തൊടി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
അബ്ദുസ്സലാം ബുസ്താനി, സഅദുദ്ദീൻ സഖാഫി ,ഷമീർ വാളന്നൂർ പ്രസംഗിച്ചു.
എൻ കെ അബ്ദുൽ അസീസ് സഖാഫി,അലി ഫൈസി കിഴക്കോത്ത്, പി സി അബ്ദുൽ അസീസ് സഖാഫി,
സി എം മുഹമ്മദ് റഫീഖ് സഖാഫി, ജാബിർ കിഴക്കോത്ത്,അബ്ബാസ് കാന്തപുരം, മുഹമ്മദ് അഹ്സനി ആവിലോറ സംബന്ധിച്ചു.സോൺ പ്ലാറ്റിയൂൺ അംഗങ്ങളുടെ നേതൃത്വത്തിൽ പ്ലാറ്റിനം സഫർ അംഗങ്ങളെ സ്വീകരണ കേന്ദ്രങ്ങളിലേക്ക് ആനയിച്ചു.
Tags:
POONOOR