എളേറ്റിൽ: ഭരണാനുമതിയും സാങ്കേതികാരമതിയും ലഭിച്ച പരപ്പൻ പൊയിൽ പുന്നശ്ശേരി-കാരക്കുന്നത്ത് റോഡിൻ്റെ ടെണ്ടർ നടപടികൾ വൈകിയാൽ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അതിൻ്റെ മുൻനിരയിൽ ഞാനുണ്ടാവുമെന്നും ഡോ: എം.കെ മുനീർ എം.എൽ.എ പറഞ്ഞു. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുടെ ഭാഗത്ത് നിന്നുള്ള അലംബാവവും അനാസ്ഥയുമാണ് പ്രവൃത്തി നീണ്ട് പോകാനുള്ള പ്രധാന കാരണമെന്ന് മുനീർ ഓർമ്മിപ്പിച്ചു.
പരപ്പൻ പൊയിൽ - കാരക്കുന്നത്ത് റോഡിൻ്റെ നവീകരണം വൈകുന്നതിൽ സർക്കാർ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥക്കെതിരെ കൊടുവള്ളി മണ്ഡലം യു.ഡി.എഫ് കമ്മിറ്റി എളേറ്റിൽ അങ്ങാടിയിൽ നടത്തിയ യു .ഡി.എഫ് ജനപ്രതിനിധികളുടെ സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡി.സി.സി സെക്രട്ടറി സി.ടി.ഭരതൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.മുൻ എം.എൽ.എ വി.എം ഉമ്മർ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ.സാജിദത്ത്. നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
ജൗഹർ പൂമംഗലം.റോഡ് വികസന സമിതി ചെയർമാൻ എൻ.സി ഉസ്സയിൻ മാസ്റ്റർ, കിഴക്കോത്ത് പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡണ്ട് എം.എം ഗഫുർ മാസ്റ്റർ,മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി പി.സി.മുഹമ്മദ് മാസ്റ്റർ -ലൈല നരിക്കുനി, ടി.എം രാധാകൃഷ്ണൻ.വി.കെ അബ്ദുഹാജി, പി.ഇസ്ഹാഖ് മാസ്റ്റർ പ്രസംഗിച്ചു.
യു.ഡി.എഫ് മണ്ഡലം ജന: കൺവീനർ കെ.കെ.എ.ഖാദർ സ്വാഗതവും, കിഴക്കോത്ത് പഞ്ചായത്ത് ചെയർമാൻ കെ.കെ ജബ്ബാർ മാസ്റ്റർ നന്ദിയും പറഞ്ഞു.
Tags:
ELETTIL NEWS