കൊടുവള്ളി: മടവൂർ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ കൊടുവള്ളി സബ് ജില്ല സ്കൂൾ കലോത്സവത്തിൽ എൽ പി ജനറൽ വിഭാഗത്തിൽ മുട്ടാഞ്ചേരി ഹസനിയ എ.യു.പി സ്കൂൾ ഒന്നാം സ്ഥാനവും, എ.യു.പി എസ് മടവൂർ രണ്ടാം സ്ഥാനവും , എൽ. പി അറബിക് കലോത്സവത്തിൽ ജി. എം. യു.പി സ്കൂൾ കരുവംപൊയിൽ ,ജി.എം.എൽ .പി. എസ് കെ ടുവള്ളി എന്നീ സ്കൂളുകൾ ഒന്നാം സ്ഥാനം പങ്കിട്ടു. യു. പി വിഭാഗം അറബിക് കലോത്സവത്തിൽ ജി.എം.യു.പി സ്കൂൾ എളേറ്റിൽ, ജി.എം. യു .പി വെളിമണ്ണയും ഒന്നാമതെത്തി.
ഹൈസ്കൂൾ വിഭാഗം അറബി കലോത്സവത്തിൽ ചക്കാലക്കൽ ഹയ സെക്കൻഡറി ഒന്നാം സ്ഥാനവും, ഗവ. ഹയർ സെക്കൻഡറി സ്കൂൾ നരിക്കുനി രണ്ടാം സ്ഥാനവും നേടി.
ഹൈസ്കൂൾ വിഭാഗം സംസ്കൃതോത്സവത്തിൽ എളേറ്റിൽ എം. ജെ.എച്ച്.എസ്.എസ്, ചക്കാലക്കൽ എച്ച്.എസ്. എസ് മടവൂർ എന്നീ സ്കൂളുകൾ ഒന്നാം സ്ഥാനം പങ്കിട്ടു. നരിക്കുനി ഗവ. ഹൈസ്കൂളിനാണ് രണ്ടാം സ്ഥാനം.യു.പി വിഭാഗം സംസ്കൃതോത്സവത്തിൽ എം.എം. എ.യു.പി സ്കൂൾ ആവിലോറ ചാമ്പ്യൻമാരായി. കൂടത്തായ് സെൻ്റ് മേരീസ് സ്കൂളിനാണ് രണ്ടാം സ്ഥാനം.
ഹയർ സെക്കൻഡറി ജനറൽ വിഭാഗത്തിൽ ചക്കാലക്കൽ എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും, ഗവ.എച്ച്.എസ്.എസ് നരിക്കുനി രണ്ടാം സ്ഥാനവും നേടി. എച്ച് എസ ജനറൽ വിഭാഗത്തിൽ ചക്കാലക്കൽ എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും, എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും നേടി.
യു.പി ജനറൽ വിഭാഗത്തിൽ എ.യു.പി സ്കൂൾ മുട്ടാഞ്ചേരി, എം.എം. എ .യു. പി ആവിലോറ ,എ.യു.പി.എസ് മടവൂർ ഒന്നാം സ്ഥാനം പങ്കിട്ടു. യു.പി വിഭാഗം അറബി കലോത്സവത്തിൽ വെളിമണ്ണ ജി.എം.യു.പി സ്കൂൾ, ജി.എം.യു.പി എസ് എളേറ്റിൽ ഒന്നാം സ്ഥാനം പങ്കിട്ടു. മടവൂർ എ.യു.പി എസ്, ഹസനിയ എ.യു.പി എസ് മുട്ടാഞ്ചേരി രണ്ടാം സ്ഥാനവും നേടി.
എച്ച്. എസ് വിഭാഗം അറബിക് കലോത്സവത്തിൽ ചക്കാലക്കൽ എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും ഗവ. ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും നേടി.
വിജയികൾക്ക് ഡോ. എം.കെ മുനീർ എം.എൽ.എ, പി.ടി.എ റഹിം എം.എൽ.എ, ഫൈസൽ എളേറ്റിൽ, എ. ഇ. ഒ, സി.പി അബ്ദുൽ ഖാദർ, സ്കൂൾ മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിൻ്റ് കെ സന്തോഷ്, ജനറൽ കൺവീനർ എം സിറാജുദീൻഫൈസൽ പടനിലം, ശ്രീജിത്ത് മാസ്റ്റർ, പി.ടി.എ പ്രസിഡൻ്റ് സലീം മുട്ടാഞ്ചേരി എന്നിവർ ട്രോഫികൾ സമ്മാനിച്ചു.
Tags:
KODUVALLY