കോഴിക്കോട് കണയങ്കോട് പുഴയിൽ ചാടിയ യുവാവ് മരിച്ചു.ഉണ്ണികുളം ശാന്തിനഗർ കേളോത്ത് പറമ്പിൽ മുഹമ്മദ് ഉവൈസ് (19) ആണ് മരിച്ചത്. ഡിഗ്രി വിദ്യാർത്ഥിയായിരുന്നു.
ഇന്നലെ ഉച്ചക്ക് ഒരു മണിയോടു കൂടിയാണ് യുവാവ് പുഴയിലേക്ക് ചാടിയത്.കൈ ഞരമ്പ് മുറിച്ചശേഷം യുവാവ് പുഴയിലേക്ക് ചാടുകയായിരുന്നു.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുന്നതിനിടെ മത്സ്യതൊഴിലാളികളുടെ വലയിൽ ഇയാൾ കുടങ്ങുകയായിരുന്നു.
ഉടൻ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മയ്യിത്ത് നിസ്കാരം ഇന്ന് (ബുധൻ) ഉച്ചക്ക് 1 മണിക്ക് ശാന്തിനഗർ ജുമാ മസ്ജിദിലും, 1:30ന് ചിറക്കൽ ജുമാ മസ്ജിദിലും.