മടവൂർ :സിറാജ് ദിനപത്രത്തിൽ
തുടക്കം മുതലെ വാർത്തകൾ എഴുതി
40 വർഷത്തിലെ മാധ്യമ രംഗത്ത്
പ്രവർത്തിച്ച കൊടുവള്ളി ലേഖകൻ
ബഷീർ ആരാമ്പ്രത്തിന് ജന്മനാട്ടിൽ
ആദരം . 1979 ൽ ലീഗ് ടൈംസ് ദിന
പത്രത്തിൽ റിപോർട്ടുകൾ നൽകി
45 വർഷമായി മാധ്യമ രംഗത്ത് സേവ
ന മനുഷ്ഠിച്ചു വരുന്ന അദ്ദേഹത്തിന്
ആരാമ്പ്രം യൂണിറ്റ കേരള മുസ്ലിം ജമാ
അത്ത്, എസ് വൈ എസ്.എസ് എസ്
എഫ് . സംയുക്തമായാണ് ആദരവ്
നൽകിയത്, ചെറുപ്പം മുതൽ എസ്
എസ് എഫ്, എസ്.വൈ, എസ്. സംഘടന രംഗത്ത് പ്രവർത്തിച്ചു വരുന്ന ബഷീർ നിലവിൽ ആരാമ്പ്രം
യൂണിറ്റ് ഫിനാൻസ് സിക്രട്ടരിയാണ്
ആരാമ്പ്രം മിഹ്റാജുൽ ഹുദ സി എം
സെന്റർ ഉദ്ഘാടന സമ്മേളനത്തിൽ
വെച്ച് സുൽത്താനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ
മുസ്ലിയാർ പാരിതോഷികം സമ്മാനിച്ചു.
മിഹ്റാജുൽ ഹുദ സി എം സെന്റർ
നിർമ്മാണ പ്രവർത്തി കരാറെ
ടുത്ത് ഒരു വർഷത്തിനകം പൂർത്തീകരിച്ച സിവി.അനൂ നഹാസ് .
വയനാട് ചൂരൽ മല ദുരന്ത രക്ഷാപ്രവർത്തനം നടത്തിയ സ്വാന്തനം വളണ്ടിയർയു.കെ മുഹമ്മദലി ആരാമ്പ്രം,
തുടങ്ങിയവരെയും ചടങ്ങിൽ കാന്തപുരം ഉസ്താദ് പാരി
തോഷികം നൽകി ആദരിച്ചു
പി കെ.സി മുഹമ്മദ് സഖാഫി അധ്യക്ഷത വഹിച്ചു.
Tags:
KODUVALLY