പൂനൂർ: ഒക്ടോബർ 28, 29, 30 തിയ്യതികളിലായി പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ബാലുശ്ശേരി സബ്ജില്ല സ്കൂൾ കലോത്സവത്തിലേക്ക് സ്വാഗതനൃത്തവുമായി പൂനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യ ശാസ്ത്രം ക്ലബ്ബ് പ്രവർത്തകർ.
സബ് ജില്ലയുടെ വിവിധ പഞ്ചായത്തുകളിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. സ്കൂളിലെ അധ്യാപകനായ വി എം ശിവാനന്ദൻ രചിച്ച സ്വാഗതഗാനത്തിന് ചുവടു വെച്ചാണ് ഫ്ലാഷ് മോബ്.
ജനറൽ കൺവീനർ അനില ചാക്കോ, ഹെഡ്മാസ്റ്റർ പി കെ മഹേഷ്, എ വി മുഹമ്മദ്, സിറാജുദ്ദീൻ പന്നിക്കോട്ടുർ, കെ അബ്ദുസലീം, എം സജിത എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. പതിനെട്ട് വിദ്യാർത്ഥിനികൾ ഉൾപ്പെട്ട സംഘം ബാലുശ്ശേരി, പനങ്ങാട് നോർത്ത് യു. പി സ്കൂൾ, എകരൂൽ, പൂനൂർ എന്നിവിടങ്ങളിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.
Tags:
POONOOR