Trending

സർക്കാർ ഉത്തരവിനെതിരെ KPPHA പ്രതിഷേധ റാലിയും ധർണയും നടത്തി.

താമരശേരി: എയിഡഡ് സ്കൂൾ ഹെഡ്മാസ്റ്റർമാരുടെ നിലവിലുള്ള DDO അധികാരം കവർന്നെടുക്കുന്ന 85/2024 Fin ഉത്തരവ് പിൻവലിക്കണമെ വന്നാവശ്യപ്പെട്ട് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ താമരശേരി സബ്ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ താമരശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് പ്രതിഷേധ റാലിയും ധർണയും സംഘടിപ്പിച്ചു.
എൻ എസ് ടി എ സംസ്ഥാന വൈസ് പ്രസിഡണ്ട് അബുലൈസ് തേഞ്ഞിപ്പലം ഉദ്ഘാടനം ചെയ്തു. അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും ശമ്പളം അനിശ്ചിതമായി വൈകിക്കുന്നതിനും വിദ്യാഭ്യാസ ഓഫിസുകളിലെ ജോലിഭാരം ക്രമാതീതമായി വർധിപ്പിക്കുന്നതിനും മാത്രം  വഴിവെക്കുന്ന ഈ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ കാലത്ത് വീണ്ടും പഴഞ്ചൻ സമ്പ്രദായങ്ങളിലേക്കു വഴി നടത്തുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
  KPPHA സബ് ജില്ലാ സെക്രട്ടറി നാസർ നൂറാം തോട് അധ്യക്ഷം വഹിച്ചു. സംസ്ഥാന കൗൺസിലർ സക്കീർ പാലയുള്ളതിൽ മുഖ്യപ്രഭാഷണം നടത്തി. മുനീർ അമ്പായത്തോട്, നസീഫ് വിഒടി, ജിജോ കട്ടിപ്പാറ, ഡെയ്സ്ലിയ കൂടത്തായി, ശ്രീജ പള്ളിപ്പുറം, ദിൽഷ കെടവൂർ, നിർമല മഞ്ഞുവയൽ, റീന ബഷീർ അണ്ടോണ,ചിപ്പി രാജ് കട്ടിപ്പാറ, രാജേഷ് ചാക്കോ മയിലെള്ളാം പാറ, ബിന്ദു അടിവാരം, താഹിറ ഈർപ്പോണ , ബുഷറ തേക്കും തോട്ടം, സുജ വർഗീസ് തെയ്യപ്പാറ ,ബിന്ദു തെയ്യപ്പാറ ,റോസമ്മ കൈതപ്പൊയിൽ മുതലായവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right