നരിക്കുനി:പന്നിക്കോട്ടൂർ ഗവൺമെൻറ് എൽ പി സ്കൂളിൽ സ്നേഹപൂർവ്വം സുപ്രഭാതം പദ്ധതിക്ക് തുടക്കമായി.നരിക്കുനി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ ജസീല മജീദും ഐന ഗോൾഡ് പാലത്ത് ഉടമ ബി സി റഫീഖും സംയുക്തമായി സ്പോൺസർ ചെയ്ത പത്രം പന്നിക്കോട്ടൂർ മഹല്ല് പ്രസിഡണ്ട് വി സി മുഹമ്മദ് ഹാജി സ്കൂൾ ലീഡർ അൻസിൽ റഹ്‌മാന് നൽകി.
ചടങ്ങ് പന്നിക്കോട്ടൂർ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുസ്സലാം ഫൈസി ഉദ്ഘാടനം നിർവഹിച്ചു.ഹെഡ്മിസ്ട്രസ് സുമ അധ്യക്ഷത വഹിച്ചു.
മഹല്ല് വൈസ് പ്രസിഡണ്ടുമാരായ എൻ പി മൊയ്തീൻ കുഞ്ഞി ഹാജി, പി സി ആലി ഹാജി, പിടിഎ പ്രസിഡണ്ട് ഇർഷാദ് കുണ്ടത്തിൽ, എം പി ടി എ പ്രസിഡണ്ട് കെ കെ നീന, പിടിഎ മുൻ പ്രസിഡണ്ട് സിറാജുദ്ദീൻ മാസ്റ്റർ, അധ്യാപകരായ ഒ പി മുഹമ്മദ് , കെ ഷിനിജ , പന്നിക്കോട്ടൂർ മഹല്ല് സുപ്രഭാതം കോഡിനേറ്റർ സഅദുദ്ദീൻ കുണ്ടത്തിൽ തുടങ്ങിയവർ സംബന്ധിച്ചു.
Tags:
EDUCATION